June 23, 2026

വനിത ദിനത്തിൽ പച്ചക്കറി തോട്ടം തീർത്ത് കൃഷി ഉദ്യോഗസ്ഥർ

0
IMG_20220308_140822.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  അന്താരാഷ്ട്ര വനിതാ ദിനത്തിൽ വയനാട് മെഡിക്കൽ കോളേജ് ആശുപത്രി സ്റ്റാഫ് കൗൺസിലും കൃഷി ഭവൻ മാനന്തവാടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സ്ഥാപന തല പച്ചക്കറി കൃഷി നടീൽ ഉത്ഘാടനം വയനാട് മെഡിക്കൽ കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നൂനമർജ്ജ നിർവഹിച്ചു. 
ചടങ്ങിന് രാജേഷ് കുമാർ ടി.ബി സ്വാഗതം ആശംസിച്ചു. സൂപ്രണ്ട് ഡോ. ദിനേശ് കുമാർ എ.പി. ചടങ്ങിൽ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ രാമുണ്ണി കെ.കെ. പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസർ ആര്യ.കെ. എസ് ,അസി. കൃഷി ഓഫീസർ മുരളീധരൻ സി.വി രജീഷ് വി.കെ,ഭവാനി തഗോൽ, മഞ്ജുഷ, .എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രാജി, കെ.കെ. ചടങ്ങിന് നന്ദി അർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *