May 3, 2024

കെട്ടിടങ്ങൾ പണിയണോ മരങ്ങൾ നടണം

0
Img 20220308 135938.jpg
 റിപ്പോർട്ട്‌ : സി.ഡി. സുനീഷ്…..
കെട്ടിട നിർമ്മാണ ചട്ടങ്ങൾ 
അടിമുടി മാറ്റം വരുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം.
ആഗോള പരിസ്ഥിതി ഉച്ചകോടിക്ക് ശേഷം ഓരോ രാജ്യങ്ങളും കാർബൺ ആഘാതം ലഘൂകരിക്കാൻ  
ഉള്ള നടപടിലേക്ക് നീങ്ങുന്നതിൻ്റെ ഭാഗമായി ആണ് ഇന്ത്യയും പരിസ്ഥിതി കരുതൽ നടപടികളിലേക്ക് ചുവട് വെക്കുന്നത്. 
അയ്യായിരം ചതുരശ്ര മീറ്ററിന് മുകളിൽ വിസ്തീർണ്ണമുള്ള ഭവന സമുച്ചയങ്ങളോ വാണിജ്യ നിർമ്മിതികളോ നിർമ്മിക്കുമ്പോൾ പത്ത് ശതമാനം പ്രദേശത്ത് മരങ്ങൾ നടണമെന്ന 
വിജ്ഞാപനം ആണ് പുറത്തിറങ്ങിയിരിക്കുന്നത്
നീർത്തട ആവാസ വ്യവസ്ഥകളിലും ജലാശയങ്ങളിലും ഒരു
നിർമ്മാണങ്ങളും ഇനി അനുവദിക്കില്ല.
കെട്ടിട നിർമ്മാണ ഘട്ടത്തിൽ പൊടി ,പുക ,മറ്റ് 
വായു മലിനീകരണം എന്നിവ കർശനമായി തടയും.
അയ്യായിരം ചതുരശ്ര മീറ്ററിൽ കൂടുതലുള്ള കെട്ടിട നിർമ്മിതിയിൽ ഓരോ 80 ചതുരശ്ര മീറ്ററിലും ഒരു മരമെങ്കിലും
നടണം. 
നിർമ്മാണ ഭൂമിയിൽ ഉള്ള മരങ്ങളേയും ഇതിൽ ഉൾപ്പെടുത്താം. 
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2021 ജനുവരിയിൽ ഈ 
നയാസൂത്രണത്തിനായി ഒരു വിദഗ്ദ സമിതിയെ നിയമിച്ചിരുന്നു. 
ഈ സമിതിയുടെ നിർദേശങ്ങളാണ് 
കേന്ദ്ര സർക്കാർ ,,
ബിൽഡിങ്ങ് കൺസ്ട്രക്ഷൻ എൻവോയർമെൻ്റ് മാനേജ്മെൻറ് റഗുലേഷൻസ് ആക്ട് 2022 എന്ന കരട് വിജ്ഞാപനമായി പുറപ്പെടുവിച്ചത്.
പരിസ്ഥിതി സന്തുലനം കാക്കാതെ നിലനില്പ് സാധ്യമല്ല എന്ന തിരിച്ചറിവാണ് ആഗോള രാഷ്ട്രങ്ങളും ഇന്ത്യയും
ഈ നയങ്ങൾ നിർബന്ധിതമായി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *