കേരള സംസ്കാരിക വകുപ്പിൻ്റെ സൗജന്യ കലാപഠനം
കൽപ്പറ്റ : കേരള സംസ്കാരിക വകുപ്പിൻ്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പോടെ ഇനി സുകുമാര കലകൾ സൗജന്യമായി പഠിക്കാം.
കൂടിയാട്ടം ,മോഹിനിയാട്ടം ,
പെയിന്റിങ് ,സംഗീതം,
ശില്പകല, നാടൻപാട്ട് ,ചെണ്ട, തായമ്പക എന്നീ കലാരൂപങ്ങളാണ് പഠിപ്പിക്കുക.
ബത്തേരി ബ്ലോക്കിൽ
കൂടിയാട്ടം ,നാടൻ പാട്ട് എന്നിവ
മീനങ്ങാടി ,അമ്പലവയൽ,
നെന്മേനി പഞ്ചായത്തുകളിലാണ്
പരിശീലന കേന്ദ്രങ്ങൾ .
മാനന്തവാടി ബ്ലോക്കിൽ
കൂടിയാട്ടം ,തായമ്പക ,
എന്നിവയിൽ തവിഞ്ഞാൽ ,വെള്ളമുണ്ട ,
എടവക ,തിരുനെല്ലി എന്നീ പഞ്ചായത്തുകളിലായിരിക്കും പരിശീലനം.
സുകുമാര കലകളിൽ യോഗ്യത നേടിയ യുവതി യുവാക്കളെ രണ്ട് വർഷം ഫെല്ലോഷിപ്പ് നൽകി പിന്തുണക്കും.
ഇവർ പൊതുജനങ്ങൾക്ക് സൗജന്യമായി പരിശീലനം നൽകും.
മുൻസിപ്പൽ ,ബ്ലോക്ക് പഞ്ചായത്തുകളിലേയും അടിസ്ഥാനത്തിൽ 176
ക്ലസ്റ്ററുകളിൽ കലാകാരന്മാരെ വിന്യസിക്കും.
കലാകാരന്മാർക്ക് പതിനായിരം രൂപ സംസ്കരിക വകുപ്പും
അയ്യായിരം രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നൽകും .
രണ്ട് വർഷ പ0നത്തിന് ശേഷം അരങ്ങേറ്റവും ,
കലാമേളകൾ എന്നീ വിപുലമായ പദ്ധതികളാണ് സംസ്കാരീക വകുപ്പ് ലക്ഷ്യം വെക്കുന്നത്.






Leave a Reply