അനധികൃത മത്സ്യമാർക്കറ്റ് പ്രവർത്തനം ; ചീഞ്ഞളിഞ്ഞ മത്സ്യങ്ങൾ കണ്ടെത്തി
കല്‍പ്പറ്റ:
അനധികൃത മത്സ്യ സംഭരണ കേന്ദ്രത്തില്‍ നിന്നും ദുര്‍ഗന്ധം ശക്തമായതിനെ തുടർന്ന് നഗരസഭയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മത്സ്യമാർക്കറ്റ് പരിശോധിക്കുകയും മാർക്കറ്റിൽ സൂക്ഷിച്ചിരുന്ന ചീഞ്ഞളിഞ്ഞ മത്സ്യങ്ങൾ കണ്ടെത്തുകയും ചെയ്തു.കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡിനു എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന സി.പി.ആര് ചിക്കന്‍ എന്ന സ്ഥാപനം തൊട്ടടുത്ത ബിൽഡിംഗിൽ ആണ് അനധികൃതമായി മത്സ്യമാർക്കറ്റ് ആരംഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്മാന് മുജീബ് കേയേംതൊടിയുടെ നേതൃത്വത്തിലുള്ള നഗരസഭ ഉദ്യോഗസ്ഥരടക്കമുള്ള സംഘം പരിശോധിക്കുകയായിരുന്നു. തുടർന്ന് കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കുകയും സ്ഥാപനം അടച്ചു പൂട്ടി സീല്‍ വെക്കുകയും ചെയ്തു. നഗരസഭ ആരോഗ്യ കാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ എ പി മുസ്തഫ, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ സത്യന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷൈജു എസ്, കണ്ടിജന്റ് വര്‍ക്കര്‍മാരായ സുരേഷ്, രാജന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.






Leave a Reply