August 28, 2026

വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവം ; റിസോർട്ട് ഉടമയും സുഹൃത്തും പോലീസ് പിടിയിൽ

0
IMG_20220310_115054.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: മേപ്പാടി കോട്ടവയലില്‍ വഴിയരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം രണ്ടുപേർ അറസ്റ്റിൽ. കഴിഞ്ഞദിവസം പുത്തൂർ വയലിൽ വെച്ച് വാഹനമിടിച്ചാണ് യുവാവ് മരിച്ചത്. കോട്ടവയല്‍ ആദിവാസി കോളനിയിലെ കുട്ടന്‍ (45) ആണ് മരിച്ചത്. കോളനിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് പോകുന്ന വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മേപ്പാടി പോലീസ് നടത്തിയ പരിശോധനയില്‍ യുവാവിന്റെ ശരീരത്തില്‍ ടയറിന്റെ പാടുകള്‍ കണ്ടെത്തി. ഇതോടെയാണ് വാഹനം ഇടിച്ചാണ് യുവാവ് മരണപ്പെടാന്‍ കാരണം എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് അതുവഴി രാത്രി സഞ്ചരിച്ച കാര്‍ യാത്രികരോട് പോലീസ് വിശദാംശങ്ങള്‍ ആരാഞ്ഞ് വരികയാണ് ഇന്നലെ രാത്രിയോടെ ഈ വഴിയിലൂടെ രണ്ട് കാറുകളിലായി ഒരു കുടുംബം കടന്നു പോയതായി പോലീസ് അന്വേഷണത്തില്‍ മനസ്സിലാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കൽപ്പറ്റ സ്വദേശികളായ ഷബീറലി, രാജേഷ് എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. മേപ്പാടിയിലെ ഒരു സ്വകാര്യ റിസോർട്ട് ഉടമയാണ് ഷബീറലി.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതിപ്പെടുന്ന സാഹചര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും കുറ്റമറ്റ രീതിയിൽ ഉള്ള അന്വേഷണം വേണമെന്നും ആവശ്യമായ നിയമസഹായം ട്രൈബൽ ഡിപ്പാർട്ട്മെന്റിൽ നിന്നും ഉണ്ടാകണമെന്നും കൽപ്പറ്റ ബ്ലോക്ക് മെമ്പർ അരുൺ ദേവ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *