May 1, 2026

നനവ്:അൻവർ സി.എസിന്റെ ഫോട്ടോകളുടെ ഡിജിറ്റൽ എക്സിബിഷൻ സംഘടിപ്പിച്ചു

0
anver
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ അൻവർ സി.എസിന്റെ  ഫോട്ടോകളുടെ ഡിജിറ്റൽ എക്സിബിഷൻ സംഘടിപ്പിച്ചു. വയനാടൻ പ്രകൃതി ദൃശ്യങ്ങൾ, യാത്രക്കിടെ പകർത്തിയ ജീവിത മുഹൂർത്തങ്ങൾ, സൂക്ഷ്മജീവികളുടെയും സസ്യങ്ങളുടെയും ചിത്രങ്ങൾ എന്നിവയാണ് പ്രദർശനത്തിനുണ്ടായിരുന്നത്.
ആർട്ടിസ്റ്റ് ജിൻസ് ഫാന്റസി പ്രദർശനം ഉദ്ഘാടനം ചെയ്തു. 
പഴശ്ശി ഗ്രന്ഥാലയം വൈസ് പ്രസിഡൻറ് അനിൽ കുമാർ.എൻ  അധ്യക്ഷത വഹിച്ചു. ജോബിൻ ജോസ്, അൻവർ സി.എസ് എന്നിവർ സംസാരിച്ചു.

ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *