May 1, 2026

രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്ന് എസ് ഡി പി ഐ ജില്ലാ പ്രതിനിധി സഭ

0
06-4
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: എസ്ഡിപിഐ ജില്ലാ പ്രതിനിധി സഭ കൽപറ്റയിൽ സംസ്ഥാന സെക്രട്ടറി റോയി അറക്കൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.ആർ.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.ഹംസ, സെക്രട്ടറി  അഡ്വ.കെ.എ.ഐയൂബ്, വൈസ് പ്രസിഡന്റ് ടി.നാസർ, ഇ.ഉസ്മാൻ,  പി.പോക്കർ, പി.ജമീല എന്നിവർ സംസാരിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.ജബ്ബാർ, സംസ്ഥാനസമിതിയംഗം ഇ.എസ്. കാജാ ഹുസൈൻ എന്നിവർ വിവിധസെക്ഷനുകളിൽ ക്ലാസ്സെടുത്തു.പ്രതിനിധി സഭയിൽ വയനാടൻ ജനതയുടെ ചിരകാല  സ്വപ്നമായ നെഞ്ചംങ്കോട് വൈത്തിരി റെയിൽ പാത, രാത്രിയാത്ര നിരോധനം പിൻവലിക്കുക എന്നീ  പ്രമേയങ്ങൾ അവതരിപ്പിച്ചു.പൗരന്റെ മൗലിക  അവകാശങ്ങൾ നിഷേധിക്കുന്ന ജനാധിപത്യത്തിന്റെ കശാപ്പുകാരാണ് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നത്. പിഞ്ചു കുഞ്ഞുങ്ങളെ പോലും ബലാൽസംഗം ചെയ്ത് ഭീകരത സൃഷ്ടിക്കുമ്പോൾ അതിനെതിരെ പ്രതിഷേധം ഉയർത്തിയവരെ ജയിലറകളിലേക്ക് അയക്കുകയും സമാധനപരമായ  ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും അടിയന്തിരാവസ്ഥ സൃഷ്ടിച്ച് ജനാധിപത്യത്തിന്റെ കശാപ്പുകാരനായി കേരള മുഖ്യമന്ത്രി മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സെക്രട്ടറി റോയി അറക്കൽ പറഞ്ഞു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *