May 5, 2026

കോട്ടത്തറ വിജയ ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബ് 46-ാം വാർഷികം ആഘോഷിച്ചു

0
001
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: കോട്ടത്തറ വിജയ ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബ് 46-ാം വാർഷികം ആഘോഷിച്ചു.കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എൻ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എം.ബാലഗോപാലൻ അധ്യക്ഷത വഹിച്ചു.വിജയ ക്ലബ്ബ് സെക്രട്ടറി പി. ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നോവലിസ്റ്റ് ഹാരിസ് നെന്മേനി മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് ഇ.മനോജ് ബാബു സ്വാഗതം പറഞ്ഞു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൊച്ചു റാണി ജോസഫ്, കോട്ടത്തറ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രീത മനോജ്, കെ.കെ.സരോജിനി, വെങ്ങപ്പളളി ഗ്രാമപഞ്ചായത്തംഗം വി.ഉണ്ണികൃഷ്ണൻ, ക്ലബ്ബ്സി ട്രഷറർ സി.കെ.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.  വിജയ മഹിളാസമാജം അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങൾ, നാടകം, പ്രശസ്ത സിനിമ മിമിക്രി താരം ജൂനിയർ കലാഭവൻ മണി അവതരിപ്പിച്ച സ്റ്റേജ് ഷോ എന്നിവയും ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *