May 5, 2026

പൊലിക പ്രദര്‍ശനമേള:ഐ.ടി.സ്റ്റാളിന് ഒന്നാംസ്ഥാനം

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്ന പൊലിക പ്രദര്‍ശനമേളയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് ഒരുക്കിയ  സ്റ്റാള്‍ മികച്ച സ്റ്റാളായി തെരഞ്ഞെടുത്തു. നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇവിടെ നിന്നും പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കിയിരുന്നു. ആധാര്‍ രജിസ്‌ട്രേഷനും തിരുത്തലും മൊബൈല്‍ ആധാര്‍ ലിങ്കിങ്ങ് തുടങ്ങിയ സേവനങ്ങളും ഇവിടെ നിന്നും എഴു ദിവസവും മുടങ്ങാതെ ലഭ്യമായിരുന്നു. കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷനും ഇവിടെ നിന്നും ചെയ്തു കൊടുത്തു. വെര്‍ച്യുല്‍ റിയാലിറ്റിയും ഇവര്‍ പരിചയപ്പെടുത്തിയിരുന്നു. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്കുള്ള അപേക്ഷയും ഇവിടെ നിന്നും സൗജന്യമായി ഓണ്‍ലൈനായി ചെയ്തു നല്‍കിയിരുന്നു. കുട്ടികള്‍ക്കായി വീഡിയോ ഗെയിമും സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രദര്‍ശനം എന്നിവയും ഇവിടെ ഒരുക്കിയിരുന്നു. എം.കേരളം മൊബൈല്‍ ആപ്പ് ഡെസ്‌ക്, അക്ഷയ ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങിയവയും പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തി. സൗജന്യമായി പ്രദര്‍ശന നഗരിയില്‍ സൗജന്യ വൈഫൈ കണക്ഷനും ഇവര്‍ നല്‍കിയിരുന്നു. വിപുലമായ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ഇവരെ മികച്ച സ്റ്റാളായി തെരഞ്ഞെടുത്തത്.
 വെറ്ററനറി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാളിനാണ് രണ്ടാം സ്ഥാനം. നൂതന മൃഗപരിപാലനം ഇതുമായി ബന്ധപ്പെട്ട മാതൃകകളുടെ അവതരണം തുടങ്ങിയവയാണ് ഈ സ്റ്റാളില്‍ ഉണ്ടായിരുന്നത്. സംയോജിത ശിശുവികസന സേവന പദ്ധതിയുടെ യൂണിറ്റ് സ്റ്റാളിനാണ് മുന്നാം സ്ഥാനം.കുട്ടികളുടെ അവകാശ സംരക്ഷണനത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, പോഷണം, ആരോഗ്യപരമായ വളര്‍ച്ച തുടങ്ങിയവ ഈ സ്റ്റാളിലൂടെ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അറിയാനായി. സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.ഒ.ഷീജ, ലീഡ് ബാങ്ക്മാനേജര്‍ എം.ഡി.ശ്യാമള എന്നിവരടങ്ങിയ പാനലായിരുന്നു വിധികര്‍ത്താക്കള്‍. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *