May 5, 2026

തോട്ടം തൊഴിലാളികളെ എൽഡിഎഫ് സർക്കാർ വഞ്ചിച്ചു _ ഐ എൻ ടി യു സി പ്രക്ഷോഭത്തിലേക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: പ്ലാന്റേഷൻ ലേബർ കമ്മറ്റി എഗ്രിമെന്റ് കാലാവധി അവസാനിച്ചിട്ടും എഗ്രിമെന്റിലെ വ്യവസ്ഥകൾ നടപ്പിലാക്കാതെ മാനേജ്മെന്റുകളെ സഹായിച്ചുകൊണ്ട് തൊഴിലാളികളെദ്രോഹിക്കുന സർക്കാർ നിലപാടിൽ  പ്രതിഷേധിച്ചു കൊണ്ട് മലമ്പാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തും.പ്രക്ഷോഭത്തിനു മുന്നോടിയായി സമര പ്രഖ്യാപന കൺവെൻഷൻ മെയ് 15ന് വൈകുന്നേരം 4 – മണിക്ക് മുൻ തൊഴിൽ വകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. തോട്ടം വ്യവസായത്തിലെ പ്രതിസന്ധിയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും തോട്ടം മേഖലയിലെ കാലഹരണപ്പെട്ട സേവന-വേതന വ്യവസ്ഥകൾ പുന: ക്രമീകരിക്കാത്തതും ഇന്ന് കേരളത്തിലെ തോട്ടം തൊഴിലാളികള ടെ ജീവിതം പുന:ക്രമീകരിച്ചിരിക്കുന്നു. ദുരിതപൂർണമാക്കിയിരിക്കുന്നു.തൊഴിലാളികളുടെ പാടികളെല്ലാം ശോചനീയാവസ്ഥയിലായിരിക്കുമ്പോൾ തോട്ടം തൊഴിലാളികൾക്കായി നടപ്പിലാക്കിയ സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതി അട്ടിമറിച്ചിരിക്കുന്നു. 600- രൂപ കുറഞ്ഞകൂലി ലഭ്യമാക്കുമെന്ന വാഗ്ദാനങ്ങളെല്ലാം സർക്കാർ കാറ്റിൽപ്പറത്തിയിരിക്കുകയാണ്. ഇത്തരം വിഷയങ്ങളിൽ സർക്കാർ അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് ആണ് ഐ എൻ ടി യു സി പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്നത്. മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൽ ജനറൽ സെക്രട്ടറി പി.കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു.ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.കെ.വി.പോക്കർ ഹാജി, പി.കെ.കുഞ്ഞിമൊയ്തീൻ, ബി.സുരേഷ് ബാബു, ടി.എ.റെജി, ഒ.ഭാസ്കരൻ.ഡി. യേശുദാസ്, ശ്രീനിവാസൻ  തൊവരിമല, എം.എ.ജോസഫ്, എൻ.കെ.സു കുമരൻ, ആർ.രാമചന്ദ്രൻ, ടി.എ.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *