ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
tmptitle
കൽപറ്റ: വയനാട് ജില്ലയിൽ മെയ് 18 ന് ഉദ്ഘാടനം ചെയ്യുന്ന ജില്ലാ കോടതി സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങ് ഗംഭീരമാക്കണമെന്ന് കേരള അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ കൽപറ്റ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ വെച്ച് യൂണിറ്റിലെ അംഗങ്ങളുടെ മക്കൾക്ക് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും സ്വീകരണം നൽകുകയും ചെയ്തു. സ്വീകരണയോഗം കൽപറ്റ മുൻസിഫ് മജിസ്ട്രേറ്റ് എം.സി.ബിജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുനിൽകുമാർ, സെക്രട്ടറി എം.മോഹൻദാസ്, സംസ്ഥാന എക്സി.കമ്മിറ്റിയംഗങ്ങളായ കെ.പ്രകാശൻ, രാജീവ് കുമാർ, കെ.നാണു, എൽ.ഷാജു, കെ.ബി. രാജേന്ദ്രൻ, പി.രാമചന്ദ്രൻ, സഹദേവൻ എന്നിവർ പ്രസംഗിച്ചു.






Leave a Reply