September 2, 2026

ഐ.എൻ ടി യു സി ബത്തേരി മണ്ഡലം കമ്മറ്റിയുടെ സമ്മേളനവും ,കുടംബ സംഗമവും നടത്തി.

0
tmptitle

tmptitle

By ന്യൂസ് വയനാട് ബ്യൂറോ
ഐ.എൻ ടി യു സി ബത്തേരി മണ്ഡലം കമ്മറ്റിയുടെ സമ്മേളനവും ,കുടംബ സംഗമവും ബത്തേരി അധ്യാപക ഭവനിൽ വെച്ച് നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. ഐ.എൻ ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി മുഖ്യ പ്രഭാഷണം നടത്തി.ഐ.എൻ.ടി യു.സിയിലെ മുതിർന്ന ഇരുപതിൽ പരം നേതാക്കളെ ചടങ്ങിൽ വെച്ച് ആദരിച്ചു. തുടർന്ന് മുൻ കാലങ്ങളിൽ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ചോരയും നീരും നൽകി മൺമറഞ്ഞു പോയ അറുപതോളം മഹത് വ്യക്തികളെ അനുസ്മരിക്കുകയും ചെയ്തു. യു.ഡി.എഫ് ചെയമാൻ സി.പി വർഗ്ഗീസ് അനുസ്മരണ പ്രഭാഷണം നടത്തി.ഐ.എൻ ടി.യു.സി കുടുംബത്തിൽ നിന്ന് എസ്.എസ് എൽ സി ക്കും ,പ്ലസ്ടു വിനും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ,മൊമന്റോയും  വിതരണം ചെയ്തു. 2017  ലെ മികച്ച മനുഷ്യാവകാശ മാധ്യമ പ്രവർത്തകനുള്ള റേഡിയോ മാറ്റൊലി പുരസ്കാരം നേടിയ ജയരാജ് ബത്തേരിയെ ചടങ്ങിൽ വെച്ച് കെ.സി റോസക്കുട്ടി ടീച്ചർ മൊമന്റോ നൽകി ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.സമ്മേളനത്തിന്റെ ജനറൽ കൺവീനർ സി.എ ഗോപി സ്വാഗതവും ,പ്രോഗ്രാം കമ്മറ്റി ചെയർമാൻ അഷറഫ് മാടക്കര നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *