May 5, 2026

റംസാൻ തുടങ്ങി;ചന്ദ്രനുമിത് പുണ്യങ്ങളുടെ പൂക്കാലം

0
FB_IMG_1526525465985
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ടക്കാരുടെ പ്രിയപ്പെട്ട മലയിൽ ചന്ദ്രൻ എന്ന ചന്ദ്രേട്ടന്  റംസാൻ പുണ്യങ്ങളുടെ പൂക്കാലമാണ്., റമളാനിൻ ചന്ദ്രിക മാനത്ത് തെളിഞ്ഞാൽ പിന്നെ ചന്ദ്രേട്ടനും വൃത ശുദ്ധിയുടെ നാളുകളാണ് , തന്റെ സഹോദര സമുദായാംഗങ്ങൾ നോമ്പെടുക്കുമ്പോൾ അന്നപാനിയങ്ങളുപേക്ഷിച്ച് തന്റെ സഹോദരങ്ങളോട് ഐക്യ ദാർഡ്യം പ്രഖ്യാപിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവും കെ പി സി സി മെമ്പറുമായ ചന്ദ്രേട്ടൻ , വർഷങ്ങളായി ചന്ദ്രേട്ടൻ ഈ ശീലം തുടങ്ങിയിട്ട് .
 ചന്ദ്രേട്ടന്റെ നോമ്പിന് ഒരു പ്രത്യേകതയുണ്ട് , മുസ്ലിംങ്ങളുടെ നോമ്പ് പ്രഭാതം മുതൽ പ്രദോഷം വരെയാണെങ്കിൽ ചന്ദ്രേട്ടന്റെ നോമ്പ് ഒരു ദിവസം മുഴുവനാണ് , ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചാൽ പിറ്റേ ദിവസം രാത്രിയേ ഭക്ഷണം  കഴിക്കുവെന്നർത്ഥം , ഒരു മാസം ഇങ്ങനെ വൃതം അനുഷ്ടിക്കുന്നതിലൂടെ വിശപ്പിന്റെയും ദാഹത്തിന്റെയും വില തിരിച്ചറിയുവാനും അതുവഴി ലോകത്ത് ഒരു നേരത്തെ ഭക്ഷണം കിട്ടാതെ മരണമടയുന്ന ലക്ഷോപലക്ഷം കുഞ്ഞുങ്ങളോട് ഐക്യ ദാർഡ്യം  പ്രകടിപ്പിക്കുവാൻ സാധിക്കുന്നതായും ചന്ദ്രേട്ടൻ സാക്ഷ്യപ്പെടുത്തുന്നു. 
കൂടാതെ ജീവിത ശൈലി രോഗങ്ങളായ പ്രഷറ് , ഷുഗറ് , കോളസ്ട്രോള് മുതലായവയെ നിയന്ത്രിക്കുവാനും സാധിക്കുന്നതായി ചന്ദ്രേട്ടൻ സാക്ഷ്യപ്പെട്ടുത്തുന്നു. എന്റെ പ്രിയ ഗുരുനാഥ കൂടിയായ മൈത്രി ടീച്ചറാണ് ചന്ദ്രേട്ടന്റെ ഭാര്യ 
             (    അസീസ് തേറ്റമല )
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *