May 5, 2024

കല്‍പ്പറ്റ എം.എല്‍.എ സ്ഥാനം രാജിവെച്ചൊഴിയണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും, എന്‍.ഡി. എ ദേശീയ സമിതി അംഗവും മുന്‍കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്

0
Images 1
കല്‍പ്പറ്റ:വയനാട്ടിലെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട വന്‍ വികസനം ഏറ്റുവാങ്ങാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ താന്‍ ശബ്ദിച്ചപ്പോള്‍ താന്‍ കളവാണു പറഞ്ഞത് എന്നു പറഞ്ഞ് ജനങ്ങളെ തെറ്റദ്ധരിപ്പിക്കുവാന്‍ ശ്രമിച്ചതിന് താന്‍ വളരെയേറെ ആദരിക്കുന്ന കല്‍പ്പറ്റ എം.എല്‍.എ ആ സ്ഥാനം രാജിവെച്ചൊഴിയണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും, എന്‍.ഡി. എ ദേശീയ സമിതി അംഗവും മുന്‍കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.അല്ല താനാണ് കള്ളം പറഞ്ഞതെങ്കില്‍ തന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന് ലഭിക്കേണ്ട വന്‍ വികസനം തട്ടികളയുന്നതിനെതിരെ കല്‍പ്പറ്റയില്‍ ബുധനാഴ്ച പി.സി. തോമസ് ഉപവാസം നടത്തിയിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെ റാപിഡ്ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ്ആസ്പിറേഷനല്‍ ഡിസ്റ്റ്രിക്ട്‌സ്'  എന്ന വന്‍വികസന പദ്ധതിയില്‍ വയനാട് ജില്ലയെ ഉള്‍പ്പെടുത്തിയത് നീതി ആയോഗില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച റിക്കാര്‍ഡുകളില്‍ കേരളം ഈ ഈ പദ്ധതിയില്‍ താല്‍പ്പര്യപ്പെട്ടില്ല എന്നായിരുന്നു.  2018ഏപ്രില്‍ 17  ലെ ആ രേഖയില്‍ തന്റെ 4-ാം ചോദ്യത്തിനുള്ള ഉത്തരം വ്യക്തമായി പറയുന്നത് കേരളവും പഞ്ചിമ ബംഗാളും ഈ പദ്ധതിയില്‍ ഇന്നും ചേര്‍ന്നിട്ടില്ല എന്നാണ്. അതായത് 28 സംസ്ഥാനങ്ങളില്‍ 26 സംസ്ഥാനങ്ങളിലായി 111 ജില്ലകളില്‍ ഈ പദ്ധതിയില്‍ നടപ്പായി കഴിഞ്ഞു എന്നും വിവാരാവകാശ രേഖ വ്യക്തമാക്കുന്നു എന്ന്  പി.സി.തോമസ്  ചൂണ്ടിക്കാട്ടി.
ഈ രേഖ തനിക്കു കിട്ടികഴിഞ്ഞ് – ഏപ്രില്‍ മാസം തന്നെ താന്‍ കല്‍പ്പറ്റയില്‍ ഈ കാര്യം പറഞ്ഞും കേരള സര്‍ക്കാര്‍ വയനാടിനുള്ള വന്‍വികസന പദ്ധതിയില്‍ ചേരാതെ മാറി നില്‍ക്കുന്നു എന്നു കാട്ടിയും പത്രസമ്മേളനം നടത്തിയിരുന്നു.  
പത്രങ്ങള്‍ ആ കാര്യം റിപ്പോര്‍ട്ടു ചെയ്തു. താന്‍ ഉപവാസം പ്രഖ്യാപിച്ചതിനു ശേഷം മാത്രമാണു ജാള്യത മറക്കാന്‍  മേയ്  11 ന് കേരള സര്‍ക്കാര്‍ നിതി ആയോഗിന് കത്തയച്ചത്.  നോഡല്‍ ഓഫീസറെ വച്ചതായി എം.എല്‍.എ ഇപ്പോള്‍ പറയുന്നു. 
 അതും മേയ് മാസം മാത്രമാണ്.  കേന്ദ്രവുമായി മേമ്മോറാന്‍ഡം ഓഫ് അണ്ടര്‍ സ്റ്റാന്റിംഗ് ഇന്നേവരെ വച്ചിട്ടില്ല.എം.എല്‍.എ ക്കോ കേരള സര്‍ക്കാരിനോ നിഷേധിക്കാമോ ഇതെന്നും അദ്ദേഹം ചോദിച്ചു.  26 സംസ്ഥാനങ്ങള്‍ 2018 ജനുവരി 5 മുതല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട് മല്‍സര ബുദ്ധിയോടെ അവരുടെ സംസ്ഥാനങ്ങള്‍ക്കായി നീതി ആയോഗ് കണ്ടെത്തിയ 111 ജില്ലകളില്‍ പദ്ധതിയുടെ പ്രയോജനം എടുക്കുവാന്‍ കുതിച്ചോടുമ്പോള്‍ കേരള സര്‍ക്കാര്‍ എന്തു ചെയ്തു. ജനങ്ങളോടു വിവരം പറയാതെയും കേന്ദ്രത്തിന് നിഷേധകുറിപ്പ് അറിയിച്ചു. സഹകരിക്കുവാന്‍ ഞങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ട് എന്നറിയിച്ചു തിയതി വെക്കാതെ അയച്ച കത്ത്  2018 ജനവരി 3 ന് നീതി ആയോഗില്‍ ലഭിച്ചതിന്റെ കോപ്പിയും തോമസ് റിലീസ് ചെയ്തു. വയനാടിനെ കേരള സര്‍ക്കാര്‍ വഞ്ചിച്ചു. എംഎല്‍എയും മറ്റു ചില ജനപ്രതിനിധികളും ഇതറിഞ്ഞതേയില്ല – അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ 2017 നവംബര്‍ മാസം 30 നു കേരളാ ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ തന്നെ വയനാടിനു വേണ്ടി നോഡല്‍ ഓഫീസറെ വെക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു.  അതു ചെയ്തില്ല എന്നു മാത്രമല്ല ഒരു മറുപടി നല്‍കാന്‍ പോലും കേരള സര്‍ക്കാര്‍ തയ്യാറായില്ല.  ഡിസംബറില്‍ അയച്ച കത്തിലാണ് ഉദേ്യാഗസ്ഥരെ ജനുവരി 4,5 തിയതികളില്‍ ഡല്‍ഹിയില്‍ വിടാന്‍ അഭ്യര്‍ത്ഥിച്ചതു നിഷേധിച്ചത്.
 നവംബറിലോ, ഡിസംബറിലോ എങ്കിലും നോഡല്‍ ഓഫീസറെ വെക്കേണ്ടിയിരുന്ന കേരള സര്‍ക്കാര്‍ അങ്ങനെയൊരാളെ വെക്കാന്‍ പേരു കൊടുത്തു കത്തയച്ചത്  തന്റെ ഉപവാസം; കാര്യങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും മനസ്സിലായതിനു ശേഷം മാത്രമാണ്.
റിക്കാര്‍ഡുകള്‍ മുഴുവന്‍ തന്റെ പക്കലുണ്ടെന്നും അവവെച്ചു വിവരങ്ങള്‍ എം.എല്‍.എയെ ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്നും ഒരു പരസ്യ സംവാദത്തിനു എം.എല്‍.എ തയ്യാറാണെങ്കില്‍ താന്‍ തയ്യാറാണെന്നും പി.സി. തോമസ് പറഞ്ഞു.  താന്‍ കള്ളം പറഞ്ഞു എന്നു എം.എല്‍.എ പ്രസ്താവിച്ചത് പിന്‍വലിക്കുവാനും അദ്ദേഹം തയ്യാറാകണം.
കേന്ദ്രത്തില്‍ നിന്ന് അതിര്‍വരമ്പുകളില്ലാതെ പദ്ധതികളും പണവും വയനാടു ജില്ലാ വികസനത്തിനു നേടാനുള്ള സുവര്‍ണ്ണാവസരം ഉടന്‍ നേടണം-പി.സി. തോമസ് ആവശ്യപ്പെട്ടു. 
26 സംസ്ഥാനങ്ങളും ജനുവരി 3 മുതല്‍ മത്സരകുതിപ്പു നടത്തുമ്പോള്‍ കേരളം ഇന്നേവരെ മത്സര ട്രാക്കില്‍ ഓട്ടം തുടങ്ങാതിരിക്കുകയാണ്.  
പത്രസമ്മേളനത്തില്‍ ഉപവാസ പരിപാടിയുടെ സ്വാഗത സംഘം ചെയര്‍മാന്‍ ആന്റോ അഗസ്റ്റിന്‍ വാഴവറ്റ, രക്ഷാധികാരികളായ ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, ജോസഫ് വളവനാല്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ അഹമ്മദ് തോട്ടത്തില്‍, ജന. സെക്രട്ടറി മാനുവല്‍ കാപ്പന്‍, വയനാടു ജില്ലാ പ്രസിഡന്റ് അനില്‍ കരണി, സെക്രട്ടറി വര്‍ക്കി ആമ്പശ്ശേരില്‍, എല്‍.ജി.പി ജില്ലാ പ്രസിഡന്റ് അയൂബ്ഖാന്‍, ലാലാജി ശര്‍മ്മ എന്നിവരും പങ്കെടുത്തു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *