അധ്യാപക നിയമനം
കരിങ്കുറ്റി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വൊക്കേഷണല്‍
ടീച്ചര്‍ എല്‍.എസ്.എം, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ എല്‍.എസ്.എം, നോണ്‍
വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ്, ജിഎഫ്‌സി എന്നീ തസ്തികളിലേക്ക്
ദിവസനവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 23ന് രാവിലെ
11ന് സ്‌കൂളില്‍ നടത്തും.
കല്‍പ്പറ്റ ജി.വി.എച്ച്.എസിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഫിസിക്‌സ്
(എം.എസ്.സി., ബി.എഡ്, സെറ്റ്), ബയോളജി (എം.എസ്.സി. ബി.എഡ്, സെറ്റ്) ,
വൊക്കേഷണല്‍ ടീച്ചര്‍ അഗ്രികള്‍ച്ചര്‍ (ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍) വൊക്കേഷണല്‍
ടീച്ചര്‍ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് (ബി.വി.എസ്.സി) തസ്തികകളിലേക്ക് താല്‍കാലിക
അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച മെയ് 24 ന് രാവിലെ 10.30ന് സ്‌കൂളില്‍
നടത്തും. ഫോണ്‍ 04936 206082.
ചെട്ടിയാലത്തൂര്‍ ഗവ.എല്‍.പി.സ്‌കൂളില്‍ എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ ഒഴിവിലേക്ക്
താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 26 ന് രാവിലെ 11 ന് സ്‌കൂള്‍
ഓഫീസില്‍ നടത്തും.





Leave a Reply