October 2, 2026

സിവില്‍ സര്‍വീസ് സ്‌കോളര്‍ഷിപ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന സിവില്‍ സര്‍വീസ്
പരീക്ഷാ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. സര്‍ക്കാര്‍
സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസ് എക്‌സിമിനേഷന്‍ ട്രെയിനിംഗ്
സൊസൈറ്റി മുഖേനയാണ് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നത്. സിവില്‍ സര്‍വീസ്
അക്കാദമി നടത്തുന്ന പ്രവേശന പരീക്ഷയില്‍ വിജയിച്ച് അക്കാദമിയുടെ
തിരുവനന്തപുരം, പൊന്നാനി, പാലക്കാട്, കോഴിക്കോട് കേന്ദ്രങ്ങളില്‍ പൂര്‍ണ്ണ സമയ
പരിശീലന കോഴ്‌സിന് പ്രവേശനം ലഭിക്കുന്ന 21നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കാര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. പരിശീലന ഫീസിനു പുറമെ 5000 രൂപ ഹോസ്റ്റല്‍
ഫീസും 1000 രൂപ പോക്കറ്റ് മണിയും ലഭിക്കും. പ്രവേശന പരീക്ഷയ്ക്ക്
(www.ccek.org)
 ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേ അവസാന തീയതി മെയ്
26. വിവരങ്ങള്‍ക്ക്
www.icsets.org, www.scdd.gov.in, www.stdd.gov.in,0471 2533272
എന്നിവിടങ്ങളില്‍ ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news