സ്പെഷ്യൽ സ്കൂൾ കലോത്സവം; പൂമല സ്കൂളിന് മികച്ചനേട്ടം
കൽപ്പറ്റ :കോട്ടയത്ത് നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പൂമല സെയ്ന്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് ഹയർ സെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥികൾക്ക് മികച്ച നേട്ടം. 40 കുട്ടികളാണ് ഈ വി ദ്യാലയത്തിൽനിന്ന് കലോത്സവത്തിൽ പങ്കെടുത്തത്. പങ്കെടുത്ത എല്ലാ കുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കി.
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം സംഘനൃത്ത മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർഥികൾ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഹയർ സെക്കൻണ്ടറി വിഭാഗം പദ്യം ചൊല്ലിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും ഹൈസ്കൂൾ വിഭാഗം പദ്യംചൊല്ലിൽ മൂന്നുസ്ഥാനവും എ ഗ്രേഡും പൂമല സ്കൂളിലെ വി ദ്യാർഥികൾക്കാണ്. ഹൈസ്കൂൾ, ഹയർ സെക്കൻണ്ടറി സ്കൂൾ നാടോടിനൃത്തത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും, ഒപ്പനയിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും മൈമിങ്ങിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Leave a Reply