April 23, 2024

സമഗ്ര ശിക്ഷ കേരളയിൽ നിയമിതരായ സ്പെഷ്യലിസ്റ്റ് അധ്യാപകരോട് സംസ്ഥാന സർക്കാർ അവഗണന കാട്ടുകയാണന്ന് കേരള സ്പെഷൽ ടീച്ചേഴ്സ് യൂണിയൻ

0
Img 20221102 Wa00602.jpg
കൽപ്പറ്റ : സമഗ്ര ശിക്ഷാ കേരളയിൽ 2022- 23 വർഷത്തിൽ ഏപ്രിൽ മുതൽ കരാർ അടിസ്ഥാന ത്തിൽ നിയമിതരായ സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് കേന്ദ്രം നൽകുന്ന പതിനായിരം രൂപ മാത്രമാണ്. ഇപ്പോൾ ശമ്പളമായി ലഭിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സംസ്ഥാന ഗവൺമെന്റിന്റെ വിഹിതം ഏഴ്  മാസമായിട്ടും ശമ്പളമായി അനുവദിച്ചിട്ടില്ല.
2016 ൽ നിയമിതരായ സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് തുടക്കത്തിൽ 28500/ രൂപയായിരുന്നു വേതനം ലഭിച്ചിരുന്നത്. എന്നാൽ 2018 മുതൽ വേതനം 14000/ രൂപയാക്കി വെട്ടിക്കുറച്ചിരുന്നു. നാല് വർഷത്തോളമായി ഈ കുറഞ്ഞ വേതനത്തിലാണ് ജോലി ചെയ്യുന്നത്. ഈ കുറഞ്ഞ വേതനം കൊണ്ട് ജീവിക്കാൻ വളരെ പ്രയാസപ്പെടുകയാണ് ഈ അധ്യാപകർ പൊ തുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി വളരെ നല്ല രീതിയിലുള്ള പ്രവർ ത്തനങ്ങൾ നടത്തുന്നവരാണ് ഈ അധ്യാപകർ.
ഈ വർഷം സമഗ്ര ശിക്ഷാ കേരള ഗവേണിംഗ് മീറ്റിംഗിൽ സ്പെഷ്യലിസ്റ്റ് അധ്യാപകർ ക്ക് സംസ്ഥാന വിഹിതം 10000/-രൂപ നൽകണമെന്ന് പ്രൊപ്പോസൽ അറിയിച്ചിരുന്നു. ഈ ഫയൽ ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിലെ ഫിനാൻസ് സെക്ഷനിലാണുള്ളത്.
സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സാലറി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ വിദ്യാഭ്യാസ മന്ത്രിക്കും, ധനവകുപ്പ് മന്ത്രികകും മറ്റും നിവേദനങ്ങൾ കൊ ടുത്തിരുന്നു. ഇതുവരെ തീരുമാനമായിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് യൂണിയൻ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്ന് ഇവർ പറഞ്ഞു .
കേരള സ്പെഷൽ ടീച്ചേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.ജില്ലാ പ്രസിഡണ്ട് എംj. അരുൺ കുമാർ, പി.വി. മനോജ്, പി.ടി.ഷിജോ.,
പ്രിൻസ് ഡൊമിനിക്, ജിൻസി വി.ജി. തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *