March 29, 2024

തളിപ്പുഴയിലെ സ്വകാര്യ വ്യക്തിയുടെ കുന്നിടിച്ചുള്ള നിർമ്മാണ പ്രവർത്തി തടയണം :വയനാട് പ്രകൃതി സംരംക്ഷണ സമിതി

0
Img 20221203 160646.jpg
കൽപ്പറ്റ : വൈത്തിരി തളിപ്പുഴയിൽ കുന്നിടിച്ച്  നികത്തിയുള്ള സ്വകാര്യ വ്യക്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി തടയണമെന്നും  നികത്തിയ തോട് മണ്ണ് നീക്കി പുനസ്ഥാപിക്കണമെന്നും
വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 
 അനധികൃത പ്രവർത്തനങ്ങൾക്ക്   ഒത്താശ ചെയ്ത് കുന്നത്തിടവക വില്ലേജ് ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫീസ് ജില്ലാ മൈനിങ് ആൻഡ് ജിയോളജി ഓഫീസ് പൂക്കോട് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഫീസ് ജീവനക്കാരുടെ മേൽ നടപടി ഉണ്ടാകണമെന്നും  വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
 കുന്നത്തിടവക വില്ലേജ് ബ്ലോക്ക് നമ്പർ 25ലെ വിവിധ  സർവ്വേ നമ്പറുകളിൽ ഉള്ള സ്ഥലത്ത് റവന്യൂ രേഖകളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതും ഇതിലൂടെ ഒഴുകിയിരുന്നതുമായ തോട്  പൂക്കോട് ഡയറി പ്രോജക്റ്റിന്റെ ഭാഗമായിരുന്നതും ഇപ്പോൾ ആദിവാസികൾക്ക് പതിച്ചു. നൽകിയിട്ടുള്ളതുമായ ഈ സ്ഥലത്തോട് ചേർന്ന് നിൽക്കുന്ന കുന്ന് 15 മീറ്ററോളം ആഴത്തിൽ ഇടിച്ച്, മണ്ണിട്ടുനികത്തി സ്വകാര്യ വ്യക്തി പാർക്കിംഗ് ഗ്രൗണ്ട് നിർമ്മിച്ചു കൊണ്ടിരിക്കുകയാണന്ന് ഇവർ പറഞ്ഞു.
പാർക്കിംഗ് ഗ്രൗണ്ട് നിർമ്മാണത്തിന് ഇടിച്ച് നിരത്തിയ 15 മീറ്ററോളം ഉയരത്തിലുള്ള കുന്നിന് മുകളിലായി ആദിവാസികൾ വീട് വെച്ച് താമസിക്കുന്ന കുന്നിൻ പ്രദേശം ഇനി ഒരു പേമാരി ഉണ്ടായാൽ നിരങ്ങി ഇടിഞ്ഞ് വൻ അപകടത്തിനിടയാവാൻ കാരണമാകും താഴെ കൈത്തോട് നികത്തി ഉണ്ടാക്കിയ ഗ്രൗണ്ടിന് മുകളിൽ ഇപ്പോഴും നീരുറവ ഒഴുകുന്നുണ്ട്.
നാഷണൽ ഹൈവേയുടെ തൊട്ടടുത്തുള്ള ഈ സ്ഥലത്തോട് ചേർന്ന് തളിപ്പുഴയുടെ ഓരവും ക്യാച്ച് മെന്റ് ഏരിയയും പുറമ്പോക്ക് ഭൂമിയും ഹൈവേയുടെ സ്ഥലവും കയ്യേറി റോഡ് ടാർ ചെയ്ത് പാർക്കിംഗ് ഗ്രൗണ്ട് നിർമ്മിക്കുകയും പുഴയ്ക്ക് കുറുകെ ഒരു ഇരുമ്പു പാലം ഉണ്ടാക്കുകയും നിലവിൽ പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ പ്രവേശന കവാടത്തോട് ചേർന്ന് ഇ എം ആർ സ്കൂളിലേക്കും ഹോസ്റ്റലിലേക്കും തളിപ്പുഴയിൽ നിന്നും വെള്ളമെടുക്കുന്ന പമ്പ് ഹൗസിന് സമീപത്തെ എന്റെ ഊര്' നടത്തിപ്പുകാരുടെ പാർക്കിംഗ് ഗ്രൗണ്ടിന്റെയും കുന്നിടിച്ച് നികത്തിയ സ്ഥലത്തിന്റെയും അതിരിൽ കൂടി പൂക്കോട് ആനമലയിൽ നിന്നും ഉത്ഭവിച്ച് തളിപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന തോട്ടിൽ സിമന്റ് റിംഗ് വെച്ച് അടച്ചുകെട്ടി ഇവിടെ മറ്റൊരു പാലവും നിർമ്മിച്ചിരിക്കുന്നു
2018 ലെയും 2020ലെയും പ്രളയത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇഎം ആർ സ്കൂളിന്റെ വാട്ടർ ടാങ്കും നവോദയ സ്കൂളിന്റെ ചുറ്റുമതിലും ഇടിഞ്ഞ് വൈത്തിരി തളിപ്പുഴയിലേക്ക് ഒഴുകിയെത്തിയത്. ഈ തോട്ടിലൂടെയാണ്. ഓരോ ശക്തമായ മഴയിലും വെള്ളം കുതിച്ചെത്തുന്ന തോട്ടിലാണ് ആറടി സിമന്റ് റിങ്ങ് വച്ച് മണ്ണ് നികത്തി റോഡ് ഉണ്ടാക്കിയിരിക്കുന്നത്.
.
മുഴുവൻ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും ഒഴിപ്പിച്ച് പഴയ തോട് പുനസ്ഥാപിക്കുവാനും നിയമവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടികൾ എടുക്കുവാനും ബന്ധപ്പെട്ടവർ തയ്യാറാകാത്ത പക്ഷം നിയമനടപടികളുമായി പ്രകൃതി സംരക്ഷണ സമിതി മുന്നോട്ടുപോകുമെന്ന് ഇവർ പറഞ്ഞു.
തോമസ് അമ്പലവയൽ, സെക്രട്ടറി ബാബു മൈലംപാടി, വൈസ് പ്രസിഡണ്ട് ശ്രീരാമൻ എസ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *