April 19, 2024

വിദ്യാർത്ഥിനി നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മയക്കുമരുന്ന് : യുഡിഎസ്എഫ് കൂട്ടുകെട്ടിനെതിരെ ശക്തമായ നടപടി കൈക്കൊള്ളണം:ഡി.വൈ.എഫ്.ഐ

0
Img 20221204 Wa00052.jpg
കൽപ്പറ്റ : എസ്എഫ്ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ കൽപ്പറ്റ ബ്ലോക്ക്‌ കമ്മിറ്റി അംഗവുമായ അപർണ ഗൗരിയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മേപ്പാടി പോളിയിലെ ട്രാബിയോക്ക് എന്ന് പേരുള്ള മയക്കു മരുന്ന് സംഘത്തിനും ആക്രമണത്തിന് കൂട്ട് നിൽക്കുകയും സംരക്ഷണം നൽകുകയും ചെയ്ത യുഡിഎസ്എഫ് സംഘത്തിനുമെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ആവശ്യപ്പെട്ടു. പരമാവധി ശിക്ഷ ലഭിക്കും വിധം അന്വേഷണം ഫലപ്രദമായി നടത്തണം. അതോടൊപ്പം ലഹരി മാഫിയയെയും അവർക്ക് പിന്തുണയും സംരക്ഷണവും നൽകുന്നവരെയും സാമൂഹികമായി ബഹിഷ്കരിക്കേണ്ടതുണ്ടെന്നും വി വസീഫ് അഭിപ്രായപ്പെട്ടു. 
മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അപർണ്ണയെ വസീഫ് സന്ദർശിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, ജില്ലാ വൈസ് പ്രസിഡണ്ട് അർജുൻ ഗോപാൽ, കൽപ്പറ്റ ബ്ലോക്ക് ട്രഷറർ എം കെ റിയാസ്, മേഖലാ പ്രസിഡണ്ട് ബിജേഷ് ബാലകൃഷ്ണൻ, സിപിഐഎം വൈത്തിരി ഏരിയാ സെക്രട്ടറി സി യൂസഫ്, ലോക്കൽ സെക്രട്ടറി സാബു എന്നിവരും ഒപ്പമുണ്ടായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *