April 25, 2024

തീരാത്ത യാതനകളുമായി കാഞ്ഞിരത്തിനാൽ ജോർജ് ഭൂമി പ്രശ്നം തുടരുന്നു

0
Img 20221210 Wa00292.jpg

കൽപ്പറ്റ  : മനുഷ്യാവകാശ ദിനങ്ങൾ കടന്നു പോകുമ്പോൾ കാഞ്ഞിരത്തി നാൽ ജോർജിൻ്റെയും കുടുംബത്തിനേറെയും യാതനകൾക്ക് ഇനിയും മോചനമായില്ല.
വയനാട് ജില്ലയിലെ കാഞ്ഞിരത്തിനാൽ ജോർജ്ജിൻ്റെ ഭൂമി പ്രശ്നത്തിൽ കുടുംബാംഗങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ഭരണകൂട ശ്രമമെന്ന് ആരോപണം. എട്ട് വർഷമായി വയനാട് കലക്ട്രേറ്റിന് മുന്നിൽ സമരം നടത്തുന്ന കാഞ്ഞിരത്തിനാൽ കുടുംബത്തോട് നീതി കാണിക്കാർ സർക്കാർ തയ്യാറാവണമെന്ന ആവശ്യം ശക്തമാകുന്നു.
 വയനാട് ജില്ലയിലെ തൊണ്ടർനാട്ടിൽ കാഞ്ഞിരത്തിനാൽ കുടുംബം വിലക്ക് വാങ്ങിയ 12 ഏക്കർ ഭൂമി പിടിച്ചെടുത്ത വനം വകുപ്പിനെതിരെ നാല് പതിറ്റാണ്ടായി കുടുംബം നിയമ പോരാട്ടത്തിലാണ്. പല തവണ നീതി അരികിലെത്തിയെങ്കിലും 
നടപ്പായില്ല.ജോർജിൻ്റെ മരണത്തെ തുടർന്ന് 2015 ആഗസ്റ്റ് 15 മുതലാണ് ജോർജിൻ്റെ മകൾ ട്രീസയും കുടുംബവും വയനാട് കലക്ട്രേറ്റിന് മുമ്പിൽ അനിശ്ചിതകാല സമരം തുടങ്ങിയത്. ഈ ധർമ്മസമരം 2675 ദിവസം പിന്നിട്ടിട്ടും നീതിപൂർവ്വകമായ ഒരു തീരുമാനവും ഇതുവരെ ഉണ്ടായില്ല .ഇതിനിടെയാണ് വർഷങ്ങളായി കലക്ട്രേറ്റ് പടിക്കൽ സമരത്തിലുള്ള മരുമകൻ ജെയിംസിനെയും ഭാര്യ ട്രീസയെയും ഒഴിവക്കി ഇക്കഴിഞ്ഞ നവംബർ 18-ന് ജില്ലാ കലക്ടർ മറ്റ് ബന്ധുക്കളുമായി ചർച്ച നടത്തിയത്. കുടുംബാംഗങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് സമരം അട്ടിമറിക്കാനാണ് ഭരണകൂട ശ്രമമെന്ന് ജെയിംസ് ആരോപിച്ചു. യഥാർത്ഥ വീണ്ടും വിശദീകരിച്ച് ജോർജിൻ്റെ മകൾ ട്രീസ കലക്ടർക്ക് പുതിയ പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. 
പിടിച്ചെടുത്ത ഭൂമി വിട്ടു നൽകുകയോ അല്ലങ്കിൽ സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം വില നൽകുകയോ ചെയ്യണമെന്നും അങ്ങനെ വില നൽകുമ്പോൾ ഭൂമി വില നിശ്ചയിക്കാനുള്ള അവകാശം തങ്ങൾക്ക് നൽകണമെന്നും ട്രീസയുടെ പരാതിയിൽ പറയുന്നു. രണ്ട് പ്രളയകാലത്തും കോവിഡ് കാലത്തും തങ്ങൾ കലക്ട്രേറ്റ് പടിക്കൽ സമരം ചെയ്തപ്പോൾ പോലും തിരിഞ്ഞ് നോക്കാതിരുന്ന ഭരണകൂടം തങ്ങളെ ഏത് രീതിയിലും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണന്നും ജീവനിൽ ഭയമുണ്ടന്നും ജെയിംസ് പറഞ്ഞു. ട്രീസയും താനും മരിച്ചാലും തലമുറകൾക്ക് നീതി ലഭിക്കുന്നത് വരെ തങ്ങളുടെ മക്കൾ സമരം ഏറ്റെടുക്കുമെന്നും ജെയിംസ് പറഞ്ഞു.
എന്നാൽ ഭൂമി വിഷയം അടുത്തൊന്നും യോഗം നടന്നിട്ടില്ലന്നും അവകാശികളുടെ ഹിയറിംഗ് ആണ് നവംബർ 18ന് നടന്നതെന്നും എ.ഡി.എം. എൻ.ഐ.ഷാജു വിശദീകരിച്ചു. മകൾ ട്രീസ ഹിയറിംഗിന് എത്താതിനാൽ പിന്നീട് കലക്ടറെ അവർക്ക് നേരിട്ട് കാണാൻ അവസരമൊരുക്കിയെന്നും സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ശ്രമം നടത്തി വരികയാണന്നും എ.ഡി.എം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *