April 23, 2024

ജില്ലാ കേരളോത്സവത്തിന് തുടക്കം;കായിക മത്സരങ്ങൾ നാളെ മുതൽ

0
Img 20221210 Wa00652.jpg
 കൽപ്പറ്റ : ജില്ലാ പഞ്ചായത്തും യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ടി.സിദ്ധീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ലഹരിയുടെ പിടിയിലമർന്ന യുവജനങ്ങളുടെ കഴിവുകളെയും ശേഷികളെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഉത്സവങ്ങൾ നാടിന്റെ അനിവാര്യതയാണെന്നും ടി. സിദ്ധീഖ് എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം . മുഹമ്മദ് ബഷീർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ജോസ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം പി. എം . ഷബീറലി, കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി .കെ ശിവരാമൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സീത വിജയൻ, മീനാക്ഷി രാമൻ, അമൽ ജോയ്, സിന്ധു ശ്രീധർ, എ.എൻ സുശീല, കെ. വിജയൻ, ബിന്ദു പ്രകാശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി മജീദ് തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ഇന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്യും. ഒ. ആര്‍ കേളു എം.എല്‍.എ ചടങ്ങില്‍ മുഖ്യാതിഥിയാകും . 
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മത്സരിച്ച് വിജയിച്ചവരാണ് ജില്ലാ തലത്തിൽ മാറ്റുരയ്ക്കുന്നത്. കൽപറ്റ എൻ. എസ്. എസ് സ്ക്കൂളിൽ ശനിയാഴ്ച്ച തുടങ്ങിയ കലാമത്സരങ്ങള്‍ ഇന്ന് അവസാനിക്കും. കായിക മത്സരങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. ഫുട്‌ബോള്‍ മത്സരം മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിലും, ക്രിക്കറ്റ് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് ഗ്രൗണ്ടിലും ചെസ്സ് മത്സരം ജില്ലാ പഞ്ചായത്ത് ഹാളിലുമായി നടക്കും. 13 ന് നീന്തല്‍ മത്സരം വെള്ളാരംകുന്ന് സ്മാസ് സ്വിമ്മിംഗ് പൂളിലും വടംവലി കബഡി വോളിബോള്‍ മത്സരങ്ങള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടിലും ബാഡ്മിന്റണ്‍ കല്‍പ്പറ്റ കോസ്‌മോപൊളിറ്റന്‍ ക്ലബ്ബിലും അമ്പെയ്ത്ത് മത്സരം കണിയാമ്പറ്റ ജി.എം.ആര്‍.എസിലും പഞ്ചഗുസ്തി ജില്ലാ പഞ്ചായത്ത് ഹാളിലുമായി നടക്കും. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ 14 ന് കല്‍പ്പറ്റ മരവയല്‍ ജില്ലാ സ്റ്റേഡിയത്തിലാണ്. അന്ന് കളരിപയറ്റ് കല്‍പ്പറ്റ എന്‍.എം.എസ്.എം കോളേജിലും, ബാസ്‌ക്കറ്റ്‌ബോള്‍ മത്സരം മുള്ളന്‍കൊല്ലി സെന്റ് മേരിസ് സ്‌കൂള്‍ ഗ്രൗണ്ടിലുമായി നടക്കും. രണ്ടായിരത്തോളം യുവജനങ്ങളാണ് മേളയില്‍ കലാ കായിക ഇനങ്ങളിൽ മത്സരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *