October 5, 2026

എസ്.ബി. ഐ.ക്കെതിരെ വ്യാപാരികൾ: ബാങ്കിലേക്ക് ചൊവ്വാഴ്ച മാർച്ച്.

0
IMG-20180608-WA0148
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: അമ്പലവയലിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊളഗപ്പാറ ബ്രാഞ്ചിന്റെ  ജന വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലവയൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ബാങ്കിലേക്ക് മാർച്ചും തുടർന്ന് ബാങ്കിന് മുമ്പിൽ ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ  കൽപ്പറ്റ യിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

       അമ്പലവയൽ പഞ്ചായത്തിലെ ജനങ്ങളും വ്യാപാരികളും ഉൾപ്പെടെ ആയിരകണക്കിന് ഇടപാടുകാർ ആശ്രയിക്കുന്ന ബാങ്കാണ് എസ്.ബി.ഐ. എന്നാൽ തുടക്കത്തിൽ ഇടപാടുകാരോടു നല്ല സമീപനം സ്വീകരിച്ചിരുന്ന ബാങ്കധികൃതർ അടുത്ത കാലത്തായി ആളുകളോട് മോശമായി പെരുമാറുകയും  സേവനം നൽകുന്നതിൽ വീഴ്ച വരുത്തുകയും ചെയ്യുകയാണെന്ന് ഇവർ ആരോപിച്ചു.
       ബ്രാഞ്ചിനുള്ളിൽ ഇടപാടുകാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുമില്ല. അക്കൗണ്ട് ഉടമകളെ പരമാവധി ബാങ്ക് ചൂഷണം ചെയ്യുകയാണ്. പെൻഷൻ, ഗ്യാസ് സബ്സിഡി, കാർഷിക സബ്സിഡികൾ ,തൊഴിൽ ഉറപ്പ് പദ്ധതി വേതനം എന്നിവയുടെ പണം അക്കൗണ്ടിലെത്തിയാൽ പല വകുപ്പുകളിലായി ബാങ്ക് പണം പിടിച്ചെടുക്കുകയും ഗുണഭോക്താക്കൾ വെറുകൈയ്യോടെ മടങ്ങുകയും ചെയ്യേണ്ട അവസ്ഥയാണന്നും ഇവർ പറഞ്ഞു. ബാങ്കിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ടോക്കൺ സംവിധാനം ഏർപ്പെടുത്തുക ,എ.ടി.എം. സംവിധാനം കുറ്റമറ്റതാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും
ഇത്തരം ചൂഷണങ്ങൾക്കും  പീഡനങ്ങൾക്കുമെതിരെയുമാണ് സമരം. ധർണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്യും .വിവിധ രാഷ്ട്രീയ പാർട്ടി പ്രതി നിധികളും സംഘടനാ നേതാക്കളും സമരത്തിൽ പങ്കെടുക്കുമെന്നും ഇവർ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *