September 1, 2026

കൃഷി കല്യാൺ അഭിയാന്റെ ഭാഗമായി കർഷകർക്ക് പരിശീലനം നൽകി.

0
IMG-20180608-WA0172
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേന്ദ്ര കൃഷി മന്ത്രാലയം വയനാട് ജില്ലയിൽ നടപ്പാക്കുന്ന കൃഷി കല്യാൺ അഭിയാന്റെ ഭാഗമായി തരിയോട് പഞ്ചായത്തിലെ കർഷകർക്ക് പരിശീലനം നൽകി.
    നൂതന കാർഷിക സാങ്കേതിക വിദ്യകൾ, അനുബന്ധ പദ്ധതികൾ എന്നിവയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകും. കൃഷി വകുപ്പ് , മണ്ണ് സംരംക്ഷണ വകുപ്പ് , മൃഗ സംരംക്ഷണ വകുപ്പ് , ആത്മ എന്നിവയുമായി സഹകരിച്ച്  പത്തിന കർമ്മ പദ്ധതി കാർഷിക അനുബന്ധ മേഖലയിൽ നടപ്പാക്കും. 
      വയനാട് ജില്ലയിലെ നാല് ബ്ലോക്കുകളിൽ ഓരോ പഞ്ചായത്തിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളിൽ  വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. 
      തരിയോട് ഗ്രാമ പഞ്ചായത്തിൽ പരിപാടിയുടെ ഉദ്ഘാടനം  പ്രസിഡണ്ട്  റീന സുനിൽ   നിർവ്വഹിച്ചു. 
വൈസ് പ്രസിഡണ്ട് ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.. എൻ.ഇ. സഫിയ ,അസിസ്റ്റൻറ് പ്രൊഫസർ ഡോ: സിമി എന്നിവർ ക്ലാസ്സുകൾ എടുത്തു. കർഷകരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *