March 29, 2024

‘ദ സിറ്റിസണ്‍’ ഭരണഘടനാ സാക്ഷരതാ ക്യാമ്പയിൻ ജനുവരിയിൽ

0
Img 20221214 111609.jpg
എടവക: സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത ലക്ഷ്യമാക്കി എടവക ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനുവരി മാസത്തില്‍ ആരംഭിക്കുന്ന ‘ദ സിറ്റിസണ്‍’ ഭരണഘടനാ സാക്ഷരതാ ക്യാമ്പയ്ന്‍ രാജ്യത്തിനു തന്നെ മാതൃകയാണെന്നും ഇന്ത്യയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളും ഇത്തരം പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതുണ്ടെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദ കാരവന്‍ മാഗസിന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ഡോ. വിനോദ് കെ ജോസ് അഭിപ്രായപ്പെട്ടു. പദ്ധതി ഉദ്ഘാടനത്തിനു മുന്നോടിയായി വിളിച്ചു ചേര്‍ത്ത സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പുതുവര്‍ഷ ദിനത്തില്‍ ആരംഭിച്ച് ഏപ്രില്‍ മുപ്പതിനകം എടവകയിലെ പത്ത് വയസ്സിനു മുകളിലുള്ള മുഴുവന്‍ പേരേയും ഭരണഘടനാസാക്ഷരരാക്കുന്ന ദ സിറ്റിസണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായി 151 അംഗ പഞ്ചായത്ത് തല കമ്മിറ്റിക്ക് രൂപം കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജോര്‍ജ് പടകൂട്ടില്‍, ജെന്‍സി ബിനോയി, ശിഹാബ് അയാത്ത്, മെമ്പര്‍മാരായ വിനോദ് തോട്ടത്തില്‍, വത്സന്‍.എം.പി, കമ്മന മോഹനന്‍, മനു കുഴിവേലില്‍, വെട്ടന്‍ അബ്ദുള്ള ഹാജി, എം.കെ. ജോര്‍ജ്, സെക്രട്ടറി എന്‍. അനില്‍കുമാര്‍, ഷാനവാസ്. എ.കെ, സി.കെ. മണി, ജമാലുദ്ദീന്‍. കെ പ്രസംഗിച്ചു.
     
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *