August 27, 2026

ഹരിതമിത്രം: യൂസര്‍ ഫീ സമാഹരണം ഉദ്ഘാടനം ചെയ്തു

0
IMG-20221217-WA00292.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മ സേന- ഹരിതമിത്രം മൊബൈല്‍ ആപ്പ് അധിഷ്ഠിത യൂസര്‍ ഫീ സമാഹരണം ആരംഭിച്ചു. അജൈവ മാലിന്യങ്ങളുടെ സമാഹരണവും സമസ്കരണവും കാര്യക്ഷമാക്കുക എന്നതാണ് ലക്ഷ്യം. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്‍റെ അളവും വിശദാംശങ്ങളും വീട്ടുടമയ്ക്ക് ഹരിതമിത്രം മൊബൈല്‍ ആപ്പിലൂടെ നിരീക്ഷിക്കാനാകും.കെല്‍ട്രോണാണ് സാങ്കേതിക സഹായം നല്‍കുന്നത്. പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.കെ വിജയന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *