July 16, 2026

68 ഗ്രാം എംഡി എം എ യുമായി യുവാക്കൾ എക്സൈസ് വലയിൽ

0
GridArt_20221221_1350386532.jpg
By ന്യൂസ് വയനാട് ബ്യൂറോ
 തോൽപ്പെട്ടി: ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രന്റെ നേതൃത്വത്തിൽ വയനാട് എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സിൽ നിന്ന് അതിമാരക മയക്കുമരുന്നായ 68 ഗ്രാം എം.ഡി. എം .എ . യുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ എക്സൈസിന്റെ പിടിയിലായി. മലപ്പുറം ജില്ല തിരൂർപുഴക്കയിൽ വീട്ടിൽ മുഹമ്മദ് റാഷിദ് (27 ), മലപ്പുറം ജില്ല തിരൂർ അനന്താവൂർ മാവും കുന്നത്ത് വീട്ടിൽ അബ്ദുൽ റൗഫ് ( 32) എന്നിവരാണ് പിടിയിലായത്. സുനിൽ എം കെ (എക്സൈസ് ഇൻസ്പെക്ടർ,എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ),പ്രിവന്റീവ് ഓഫീസർമാരായ ജിനോഷ് പി ആർ, ജി അനിൽകുമാർ, ഷാജിമോൻ, രാജേഷ് വി, സിവിൽ എക്സൈസ് ഓഫീസർമാരായ നിക്കോളാസ് ജോസ്, മാനുവൽ ജിംസൺ, ദിനീഷ് എം എസ്, സനൂപ് കെ എസ്, വിനോദ് പി ആർ എന്നിവരും എക്സൈസ് പാർട്ടിയിൽ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *