April 20, 2024

ബഫർ സോൺ ഒ.ആർ കേളു എം.എൽ.എയുടെ നിലപാട് ജനങ്ങളോട് കടുത്ത വഞ്ചന: കോൺഗ്രസ്

0
Img 20221227 185448.jpg
മാനന്തവാടി:  ബഫർ സോൺ വിഷയത്തിൽ മാനന്തവാടി എം.എൽ.എ.ഒ.ആർ കേളു ജനങ്ങളോട് കടുത്ത വഞ്ചനയാണ് കാട്ടിയതെന്ന് എൻ.എസ്.എസ്. ഹാളിൽ ചേർന്ന മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡി യോഗം കുറ്റപ്പെടുത്തി.
    ജില്ലയിലെ മറ്റ് രണ്ട് എം.എൽ.എമാരുടെ നേതൃത്വത്തിൽ ഫലപ്രദമായ ഇടപ്പെടൽ നടത്തിയപ്പോൾ മാനന്തവാടി എം.എൽ.എ.ഒ.ആർ.കേളു മൗനത്തിൽ ആയിരുന്നു.
    തിരുനെല്ലി പഞ്ചായത്ത് ഏതാണ്ട് പൂർണ്ണമായും, മാനന്തവാടി, തവിഞ്ഞാൽ പഞ്ചായത്ത് ഭാഗികമായും ബഫർ സോണിൽ ഉൾപ്പെട്ടിരിക്കുന്നു. ബഫർ സോണിൽപ്പെട്ട സ്ഥലങ്ങളുടെ സർവ്വെ നമ്പർ ഇതുവരെയായിട്ടും പുറത്തുവിട്ടിട്ടില്ലാത്തതിനാൽ ജനങ്ങൾക്ക് പരാതി കൊടുക്കുവാൻ കഴിയുന്നില്ല.
    ജങ്ങളുടെ ഭയാശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാവണം. ബഫർ സോൺ അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിൻ്റെ വഞ്ചനാപരമായ നിലപാടിനെതിരെ ജനുവരി 3ന് കുറ്റവിചാരണ ജാഥ നടത്തുന്നതിനും, ജനുവരി ഏഴാം തിയ്യതി സബ്ബ് കളക്ടർ ഓഫീസിലേക്ക് മാർച്ചും,ധർണ്ണയും നടത്തുവാൻ തീരുമാനിച്ചു.
    വയനാട് പാർലിമെൻ്റ് ചാർജ്ജ് വഹിക്കുന്ന പി.ടി.മാത്യു ഉദ്ഘാടനം ചെയ്യ്തു.വി.വി.നാരായണവാര്യർ അധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.എൻ.കെ.വർഗ്ഗീസ്, പി.കെ.ജയലക്ഷ്മി, എ.പ്രഭാകരൻ മാസ്റ്റർ, അഡ്വ.എം.വേണുഗോപാൽ, പി.വി. ജോർജ്ജ്, സിൽവി തോമസ്, എം.ജി.ബിജു, എക്കണ്ടി മൊയ്തുട്ടി, എ.എം. നിശാന്ത്, പി.എം.ബെന്നി, ബോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *