മലയോര ഹൈവേ നിർമാണം: മാനന്തവാടിയിൽ ഗതാഗത നിയന്ത്രണം
മാനന്തവാടി: മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണം മാനന്തവാടിയിൽ തുടങ്ങി.രണ്ട് മാസത്തേക്കാണ് നിയന്ത്രണം.തലശ്ശേരി ഭാഗത്തുനിന്നു വരുന്ന ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ മാര്‍ക്കറ്റ് ഭാഗത്തുനിന്നും തിരിഞ്ഞ് ചെറ്റപ്പാലം ബൈപ്പാസ് വഴിയാണ് പോകുന്നത്.ചെറ്റപ്പാലത്തും ഭാഗത്തുനിന്നും ബൈപ്പാസ് വഴി എരുമ തെരുവ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത് നിരോധിച്ചിട്ടുണ്ട്.മാനന്തവാടിയില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് വണ്‍വേ വഴി വാഹനങ്ങള്‍ കടന്നു പോകുന്ന രീതിയിലുമാണ് ഗതാഗത നിയന്തണം. ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് കണിയാരം ജികെ എം ഹൈസ്‌കൂള്‍ സമീപത്തു കൂടി ചൂട്ടക്കടവ് വഴി ടൗണിലേക്ക് പ്രവേശിക്കാം വരും ദിവസങ്ങളില്‍ റോഡ് പ്രവൃത്തി പുരോഗമിക്കുന്നതോടു കൂടി ഗതാഗത നിയന്ത്രണം കര്‍ശനമാക്കും.
Leave a Reply