May 22, 2026

ഉരുൾപൊട്ടൽ ദുരന്തം ഒഴിവാക്കാൻ വാളാരംകുന്നിലെ ക്വാറി അടക്കണമെന്ന് ഐ.എൻ.ടി.യു.സി.

0
By ന്യൂസ് വയനാട് ബ്യൂറോ
വാളാരംകുന്നിലെ ക്വാറി പൂട്ടണം
വെള്ളമുണ്ട. വാളാരംകുന്നില്‍ മണ്ണിച്ചിലുണ്ടായ മലയോരത്തെ അനധികൃത പാറമട അടച്ചപൂട്ടണമെന്ന് ഐ.എന്‍.ടി.യു.സി വെള്ളമുണ്ട മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പശ്ചമിഘട്ടത്തിലെ അതീവ പ്രാധാന്യമേറിയ മലനിരയാണിത്. ഇവിടെയാണ് എല്ലാ നിയമങ്ങളും വെല്ലുവിളിച്ച് ക്വാറി പ്രവര്‍ത്തിക്കുന്നത്. സദാസമയം ഇവിടെ നടക്കുന്ന ഖനനം മലയോരത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്. ക്വാറി പ്രവര്‍ത്തനം ഇവിടെ പൂര്‍ണ്ണമായും നിര്‍ത്തിവെപ്പിക്കണം. ടി.കെ. മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു. ഷാജി ജേക്കബ്ബ്, കെ.കെ.ജോയി. ലേഖ പുരുഷോത്തമന്‍, കെ.ജെ.വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *