April 19, 2024

വയനാട്ടിലെ ജനങ്ങളെ അപമാനിക്കുന്ന ബജറ്റ്: സംഷാദ് മരക്കാർ

0
Img 20230203 180818.jpg
കൽപ്പറ്റ: ധനമന്ത്രി കെ. എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ്  വയനാട്ടിലെ ജനങ്ങളെ അപമാനിക്കുന്ന ബജറ്റ്  ആണ്. വന്യജീവി ശല്യം കൊണ്ട് ഏറെ പൊറുതിമുട്ടിയ ജില്ലയിലെ ജനങ്ങൾ ബഡ്ജറ്റിൽ വയനാടിന് അർഹമായ പ്രാധാന്യമുണ്ടാകുമെന്ന് കരുതിയിരുന്നു. കേവലം 50 കോടി രൂപയാണ് കേരളത്തിൽ വന്യമൃഗ ശല്യം പരിഹാരത്തിനു വേണ്ടി നീക്കി വെച്ചിട്ടുള്ളത്. 400 കോടി രൂപയുടെ പ്രൊപ്പോസൽ ആണ് വനം വകുപ്പ് ധനമന്ത്രിക്ക് മുമ്പാകെ നൽകിയത്. വയനാട്ടിലെ വന്യജീവി ആക്രമണങ്ങളെ സർക്കാർ യാതൊരുവിധ ഗൗരവത്തിലും കണക്കാക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബജറ്റിലൂടെ കാണാൻ കഴിയുന്നത്. സർവ്വകക്ഷി യോഗത്തിൽ അടക്കം വയനാട്ടിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് കൂടുതൽ ആർ.ആർ.ടി ഗ്രൂപ്പുകൾ രൂപീകരിക്കുമെന്നും അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുമെന്ന് പറഞ്ഞ വനം വകുപ്പ് മന്ത്രി വയനാട്ടിലെ ജനങ്ങളെ പറ്റിക്കുകയാണ് ചെയ്തത്. 7000 കോടി രൂപ വയനാട് പാക്കേജിൽ പ്രഖ്യാപിച്ചു അതിനുശേഷം നിരവധി പദ്ധതികൾക്ക് വേണ്ടി അപേക്ഷ നൽകിയെങ്കിലും വയനാട് പാക്കേജിൽ ഒരു പദ്ധതിക്കും അംഗീകാരം നൽകിയിട്ടില്ല.100 കോടി രൂപ ആദ്യഘട്ടത്തിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്ന നടപടി സ്വീകരിക്കുന്നതിന് വേണ്ടി പ്രൊപ്പോസൽ നൽകിയ ഈ ജില്ലയിലെ ജനപ്രതികളെയും ജനങ്ങളെയും പറ്റിക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്മാറണം വയനാട് മെഡിക്കൽ കോളേജിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ബഡ്ജറ്റിൽ തുകയുണ്ടാകുമെന്ന് പ്രതീക്ഷിച്ച സ്ഥലത്ത് യാതൊരു തുകയും വയനാട് മെഡിക്കൽ കോളേജിന്റെ വികസനത്തിനു വേണ്ടി മാറ്റിവെച്ചിട്ടില്ല ഫലത്തിൽ ഈ വർഷവും വയനാട് മെഡിക്കൽ കോളേജിന്റെ ഭൗതിക സാഹചര്യങ്ങൾ ഉയർത്തുന്ന സാഹചര്യമുണ്ടാവില്ല എന്നത് വ്യക്തമായി നിലവിൽ ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്ന വയനാട് മെഡിക്കൽ കോളേജിന് കാര്യമായ തുക ബജറ്റിൽ  വകയിരുത്താത്തതുമൂലം മെഡിക്കൽ കോളേജിന്റെ പ്രവർത്തനം തന്നെ മുന്നോട്ടുപോകുന്നത് വലിയ പ്രയാസം സൃഷ്ടിക്കും ഇത് വയനാട്ടിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യവുമായി മാറും സിക്കിൾ സെൽ അനീമിയ രോഗികളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് വയനാട് ജില്ലയിലാണ്. സംസ്ഥാന തലത്തിൽ അനീമിയ രോഗികൾ രോഗനിർമാർജനത്തിന്റെ ഭാഗമായി അനുവദിച്ച തുക കേവലം രണ്ടു കോടി രൂപ മാത്രമാണ്. ടൂറിസം മേഖലയിലും വയനാടിനെ യാതൊരുവിധ പരിഗണനയും ലഭിച്ചില്ല. ആഭ്യന്തര ടൂറിസത്തിൽ സഞ്ചാരികളുടെ എണ്ണം മുൻ വർഷങ്ങളിലേക്കാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വയനാട്ടിലെ ടൂറിസം മേഖലക്ക് കൂടുതൽ പരിഗണന നൽകേണ്ടതായിരുന്നു. നിലവിൽ വയനാടിന്റെ ടൂറിസം മേഖലയ്ക്ക് യാതൊരുവിധ പരിഗണനയും നൽകാതിരിക്കുന്നതും വയനാടിനോടുള്ള അവഗണനയുടെ ഉദാഹരണമായി. കഴിഞ്ഞ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച വയനാട് കാർബൺ ന്യൂട്രൽ കോഫി പദ്ധതി ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഈ ബഡ്ജറ്റിൽ വയനാട് കോഫിയുമായി ബന്ധപ്പെട്ട് യാതൊരുവിധ പണവും നീക്കിവെക്കുകയും ചെയ്തിട്ടില്ല.പട്ടികജാതി- പട്ടികവർഗ്ഗ മേഖലയിലും കാര്യമായ ഒരു പദ്ധതിയും വയനാട് ജില്ലയ്ക്ക് നൽകിയിട്ടില്ല. സിക്കിൾസ് അനീമിയുമായി ബന്ധപ്പെട്ട് ഗവേഷണ കേന്ദ്രം വയനാട് ജില്ലയിൽ തുടങ്ങും എന്ന് കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിക്കുകയും അതിൻറെ ഒരു നടപടിയും മുന്നോട്ട് പോകാതെ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വർഷം ബഡ്ജറ്റിൽ ഗവേഷണ കേന്ദ്രത്തിന് യാതൊരു തുകയും അനുവദിച്ചിട്ടും ഇല്ല .7000 കോടി രൂപ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി വയനാട്ടിലെ നൽകുമെന്നും മുഖ്യമന്ത്രി വയനാട്ടിൽ വന്നു പ്രഖ്യാപിച്ചു പോയി വർഷങ്ങൾ പിന്നിടുമ്പോഴും കേവലം 75 കോടി രൂപ മാത്രമാണ് ബഡ്ജറ്റിൽ വയനാട് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടിന് വേണ്ടിയാണ് 7000 കോടി രൂപ വയനാട് പാക്കേജ് പ്രഖ്യാപിച്ചത് എന്നുള്ളത് ഇന്നത്തെ ബഡ്ജറ്റ് അവതരണത്തോടുകൂടി യാഥാർത്ഥ്യമാവുകയാണ്. വയനാട് ജില്ലയെ പൂർണ്ണമായും അവഗണിക്കുന്ന ഈ ബഡ്ജറ്റ് വയനാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *