March 29, 2024

ലോക ക്യാൻസർ ദിനം : ബോധവൽക്കരണ റാലി നടത്തി

0
Img 20230204 164913.jpg
മേപ്പാടി: ലോക ക്യാൻസർ ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ വളന്റീയേഴ്‌സും ജെ സി ഐ കല്പറ്റ ചാപ്റ്ററുമായി സഹകരിച്ച് കൊണ്ട് നടത്തിയ ബോധവൽക്കരണ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം ഡീൻ ഡോ. ഗോപകുമാരൻ കർത്ത നിർവഹിച്ചു. മേപ്പാടി പോലിസ് സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച റാലിയിൽ മെഡിക്കൽ, നഴ്സിംഗ്, ഫാർമസി വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ജെ സി ഐ അംഗങ്ങളും അണിനിരന്നു. തുടർന്ന് ഡോ
മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാൻസർ വിഭാഗം സീനിയർ സ്പെഷ്യലിസ്റ് ഡോ. പ്രീജേഷ് ജനാർദ്ദനന്റെ നേതൃത്വത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസും സംഘടിപിച്ചു.മേപ്പാടി സബ് ഇൻസ്‌പെക്ടർ അബ്ദു മഠത്തിൽ,എ ജി എം ഡോ.ഷാനവാസ്‌ പള്ളിയാൽ, ജെ സി ഐ പ്രസിഡന്റ്‌ ബേബി നാപ്പള്ളി, ആസ്റ്റർ വളന്റീർസ് ലീഡ് മുഹമ്മദ് ബഷീർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *