March 29, 2024

വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ : മാലിന്യം വലിച്ചെറിഞ്ഞാൽ ഇരുപത്തിഅയ്യായിരം രൂപ വരെ പിഴ

0
Img 20230213 142111.jpg
ബത്തേരി : പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന്റെ ഭാഗമായി സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയ വലിച്ചെറിയൽ മുക്ത ക്യാമ്പയിനോട് അനുബന്ധിച്ച് നഗരസഭാ പ്രദേശങ്ങളായ കൊളഗപ്പാറ മുതൽ ദൊട്ടപ്പൻകുളം വരെയും, ചുങ്കം മുതൽ തൊടുവെട്ടി വരെയും ബീനച്ചി മുതൽ മന്ദം കൊല്ലി വരെയും,കെ.എസ്.ആർ.ടി.സി ഭാഗത്തെ റോഡുകളിലെയും റോഡിന് വശത്തുള്ള കാടുകൾ വെട്ടി മാറ്റി  .പൊതു റോഡിലെ പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യവും മറ്റു മാലിന്യങ്ങളും പൂർണമായി പെറുക്കി മാറ്റി. വൃത്തിയാക്കിയ പൊതു റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച് നഗരസഭ ക്ലീൻ സിറ്റി മാനേജരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതും മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഇരുപത്തിഅയ്യായിരം രൂപ വരെ(25000) പിഴ ഈടാക്കുന്നതാണ്. വൃത്തിയാക്കിയ റോഡുകളിൽ ശുചിത്വ സന്ദേശ ബോർഡുകൾ, സി.സി ടിവി എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി നഗരസഭ ചെയർമാൻ ടി കെ രമേശ് അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *