മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം സമാപിച്ചു

തരുവണ: മൂന്ന് ദിവസത്തെ മാനന്തവാടി നിയോജക മണ്ഡലം സമ്മേളനം ബഹുജന റാലിയോടെ തരുവണയിൽ സമാപിച്ചു. വെള്ളിയാഴ്ച്ച കുഞ്ഞോത്ത് നിന്നും നൂറുകണക്കിന് വാഹന ങ്ങളുടെ അകമ്പടിയോടു കൂടി കൊണ്ട് വന്ന പതാക ജാഥ തരുവണയിൽ മണ്ഡലം പ്രസിഡന്റ് പതാക ഉയർത്തിയതോടു കൂടി സമ്മേളനം ആരംഭിച്ചു. ഇതൊടാനുബന്ധിച്ചു നടന്ന വനിത കൺവെൻഷനിൽ പ്രസിഡന്റ് ആമിന സത്താർ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ. കെ. സി. മൈമൂന സ്വാഗതം പറഞ്ഞു. ഫാത്തിമ തഫ്സീറ മുഖ്യ പ്രഭാഷണം നടത്തി. ജയന്തി നടരാജൻ, കെ. ബി. നസീമ, ആതിക്ക ബായി,സൗദ കൊടുവേരി, റംല മുഹമ്മദ്, കമറുൽ ലൈല, സൗജത് ഉസ്മാൻ, സൗദ നൗഷാദ്, തുടങ്ങിയവർ സംസാരിച്ചു.
സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം.ഷാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. അഹമ്മദ് മാസ്റ്റർ ആദ്യക്ഷം വഹിച്ചു. സെക്രട്ടറി പി. കെ. അസ്മത് സ്വാഗതം പറഞ്ഞു. സി. മമ്മൂട്ടി, സമദ് പൂക്കാട്, എ . കെ. നാസർ,എന്നിവർ സംസാരിച്ചു. പടയൻ മുഹമ്മദ്, എ. സി. മായൻ ഹാജി,കടവത് മുഹമ്മദ്, കെ. എം. അബ്ദുള്ള ഹാജി, മൊയ്‌ൻ കാസിം, പി. മുഹമ്മദ്, പി. കെ. സലാം, പി. സി. ഇബ്രാഹിം ഹാജി, ആറങ്ങാടൻ മോയി, സി. പി. മൊയ്‌ദു ഹാജി, ഹാരിസ് കാട്ടിക്കുളം, ശിഹാബ് മലബാർ, കൊച്ചി ഹമീദ്, അസീസ് വെള്ളമുണ്ട, പടയൻ അബ്ദുള്ള, കേളോത് അബ്ദുള്ള, കെ. സി. അസീസ് കൊറോo, മുതിര മായൻ, എൻ. നിസാർ അഹമ്മദ്, കൊടുവേരി അമ്മദ്, സി. കുഞ്ഞബ്ദുള്ള, പടയൻ റഷീദ്,ഉസ്മാൻ പള്ളിയാൽ,എം. സുലൈമാൻ, പി. വി. എസ്. മൂസ്സ, പി. കെ. അമീൻ, തുടങ്ങിയവർ നേതൃത്വം നൽകി



Leave a Reply