വിശ്വനാഥന്റെ കുടുംബത്തിന് അടിയന്തിര സഹായമായി രണ്ട് ലക്ഷം രൂപ നൽകും

കൽപ്പറ്റ : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് അടിയന്തിര സഹായമായി 2 ലക്ഷം രൂപ അനുവദിച്ചു. യുവാവിന്റെ മരണം സംബന്ധിച്ച കാര്യങ്ങള്‍ സമഗ്രവും നീതിയുക്തമായി അന്വേഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍.2 ലക്ഷം രൂപ കല്‍പ്പറ്റ പ്രോജക്ട് ഓഫീസര്‍ മുഖേനഉടന്‍ കൈമാറും. സംഭവത്തെപ്പറ്റി ജില്ലാ കലക്ടറോടും പൊലിസ് മേധാവിയോടുംവിശദമായ റിപ്പോര്‍ട്ട് മന്ത്രി കെ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.



Leave a Reply