April 20, 2024

തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഉടൻ പുനസ്ഥാപിക്കുക; കേരള എൻ.ജി.ഒ സംഘ്

0
Img 20230224 Wa0036.jpg
മാനന്തവാടി :സംസ്ഥാന സർ ക്കാർ ജീവനക്കാരുടെ തടഞ്ഞു വച്ചിട്ടുള്ള 4 ഗഡു  ക്ഷാമബത്ത (11 %), ലീവ് സറണ്ടർ തുടങ്ങിയ ആനുകുല്യങ്ങൾ ഉടൻ പുനസ്ഥാപിക്കണമെന്ന് കേരള എൻ ജി ഒ സംഘ് മാനന്തവാടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.   തൊഴിലാളി വർഗ ലേബലിൽ അധികാരത്തിലെത്തിയ ഇടതു സർക്കാർ സംസ്ഥാന സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ച് വരുന്നത്. സിവിൽ സർവ്വീസ് മേഖലയെ  തകർക്കുന്ന  സമീപനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഫെറ്റോ വയനാട് ജില്ല അദ്ധ്യക്ഷൻ വി കെ ഭാസ്കരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്രാഞ്ച് പ്രസിഡൻ്റ് ശ്രീനന്ദനൻ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ ജി ഒ സംഘ് സംസ്ഥാന ജോയിൻ സെക്രട്ടറി    കെ ഗോപാലകൃഷ്ണൻ , സംസ്ഥാന സമിതി അംഗം എം കെ പ്രസാദ്, ജില്ല അദ്ധ്യക്ഷൻ പി സുരേഷ്, ജില്ല സെക്രട്ടറി വി പി ബ്രിജേഷ് , കെ എൻ നിധിഷ് ജില്ല ട്രഷറർ, ബി എം എസ് ജില്ലാ ട്രഷറർ സന്തോഷ് ജി നായർ, മാനന്തവാടി സേവാ പ്രമുഖ് പ്രദിപ് കുമാർ പാലയ്ക്കൽ  എന്നിവർ സംസാരിച്ചു.  ശ്രീനന്ദനൻ എ  പ്രസിഡൻ്റായും, എം ആർ സുധി സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു. എം കെ സരേഷ്, കെ സനീഷ് എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും, അനീഷ് അച്യുതൻ, എ ജയരാജൻ എന്നിവരെ ജോയിൻ സെക്രട്ടറിമാരായും പതിനൊന്ന് അംഗ കമ്മിറ്റി രൂപീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *