March 28, 2024

കുടുംബശ്രീ മേള; കേളി-23 തുടങ്ങി

0
Img 20230226 175529.jpg
കൽപ്പറ്റ : കൂടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന 'കേളി – 23' പ്രദർശന വിപണന മേളയും 'ഇതളുകൾ'  ബാലസഭ കുട്ടികളുടെ കലോത്സവവും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഇന്ന് ഓരോ കുടുംബത്തേയും സാമ്പത്തിക ഭദ്രതയുള്ളവരാക്കി മാറ്റി. പരാശ്രയമില്ലാതെ കുടുംബിനികൾക്ക് കുടുംബത്തെ നയിക്കാൻ കുടുംബശ്രീ മാതൃകാപരമായ പിന്തുണയേകുന്നു എന്ന് സംഷാദ് മരക്കാർ പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ ഈ വർഷം വനിതകൾക്കായി നൂതന പദ്ധതികൾ ആവിഷ്ക്കരിക്കും. ഇതിനായി പ്രത്യേക പരിശീലനം സംഘടിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വേദിയിൽ വെച്ച് കുടുംബശ്രീ ലഹരിവിരുദ്ധ ക്യാമ്പയിൻ പുരസ്കാര വിതരണവും നടന്നു. മികച്ച ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള ഒന്നാം സ്ഥാനം മേപ്പാടി സി.ഡി.എസിനും രണ്ടാം സ്ഥാനം വെങ്ങപ്പള്ളി സി.ഡി.എസിനും മൂന്നാം സ്ഥാനം തരിയോട്, മാനന്തവാടി, അമ്പലവയൽ എന്നീ സി.ഡി.എസുകൾക്കും ലഭിച്ചു. തുടർന്നു നടന്ന ബാലോത്സവത്തിൽ ജില്ലയിലെ വിവിധ കുടുംബശ്രീ ബാലസഭകളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ വാർഡ് കൗൺസിലർ ടി.കെ റജുല, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.ജെ ബിജോയ്, ബാലസഭ സംസ്ഥാനതല ആർ.പി സി.കെ പവിത്രൻ, കൽപ്പറ്റ സി.ഡി.എസ് ചെയർപേഴ്സൺ എ.വി ദീപ തുടങ്ങിയവർ സംസാരിച്ചു. 
മാര്‍ച്ച് 5 വരെ നീണ്ടു നില്‍ക്കുന്ന കുടുംബശ്രീ മേളയിൽ വിവിധ സെമിനാറുകള്‍,  ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള, തൊഴില്‍ മേള, ഗോത്ര മേള, ബാലോത്സവം, സംരംഭക സംഗമം, ജെന്‍ഡര്‍ ഫെസ്റ്റ്, കലാ സാംസ്‌ക്കാരിക പരിപാടികള്‍ തുടങ്ങിയവ നടക്കും. മേളയോടനുബന്ധിച്ച് കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൽ എല്ലാ ദിവസവും വൈകീട്ട് സാംസ്‌ക്കാരിക പരിപാടികള്‍ അരങ്ങേറും. കുടുംബശ്രീയുടെ സംഘടന ശാക്തീകരണം, കൃഷി, ജെന്‍ഡര്‍, സൂക്ഷ്മ സംരംഭങ്ങള്‍ എന്നിവയില്‍ സെമിനാറുകളും നടക്കും. പ്രവേശനം സൗജന്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *