April 20, 2024

വാളത്തൂർ ചീരമട്ടം ക്വാറി ദുരന്ത നിവാരണ അഥോറിട്ടി നിരോധിക്കണം: കലക്ട്രേറ്റിന് മുൻപിൽ ജനകീയ പ്രക്ഷോഭം

0
Img 20230228 131122.jpg
കൽപ്പറ്റ :അതീവ പരിസ്ഥിതി ദുർബല പ്രദേശമെന്ന നിലയിൽ എല്ലാ നിർമ്മാണ പ്രവർത്തനവും മണ്ണിളക്കിയുള്ള കൃഷിയും തൊഴിലുറപ്പുപദ്ധതി പോലും ഡി.ഡിഎം.എ നിരോധിച്ചതും റെഡ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശവുമായ വാളത്തൂർ ചീരമട്ടം ക്വാറിക്ക് മുപ്പൈനാട് പഞ്ചായത്ത് നൽകിയ അനുമതി ഉടനടി റദ്ദാക്കണമെന്ന് ക്വാറി വിരുദ്ധ ആക്ഷൻ കമ്മറ്റി ,വയനാട് പ്രകൃതി സംരക്ഷണ സമിതി എന്നീ സംഘടനകൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.       
              ഹൈക്കോടതിയിൽ കേസ്സുള്ളത് കൊണ്ട് ലൈസൻസ് റദ്ദാക്കാൻ സാദ്ധ്യമല്ല എന്നുള്ള കലക്ടറുടെ വാദം ക്വാറി ഉടമയെ വഴിവിട്ട് സഹായിക്കലാണ്. ആക്ഷൻ കമ്മറ്റി നൽകിയ പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി പഞ്ചായത്തിനും ഉടമയ്ക്കും നോട്ടീസയക്കുക മാത്രമാണ് ചെയ്തത്.
ഇത് ക്വാറി ഉടമയുടെ നിയമലംഗനത്തെ അനുവദിച്ചു കൊടുക്കുന്ന കോടതി ഉത്തരവല്ല. ക്വാറി നിൽക്കുന്നത് റെഡ് സോണിൽ പെട്ട സ്ഥലത്താണെന്നും ക്വാറിയുടെ 43 മീറ്ററിന്റെ പരിധിയിൽ വീടുണ്ടെന്നുമുള്ള വസ്തുത മറച്ചുവെച്ചു കൊണ്ടാണ് മുപ്പൈനാട് ഗ്രാമപഞ്ചായത്ത് ലൈസൻസ് നൽകിയത്.
         മൈനിംഗ ആന്റ് ജിയോളജി, ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ ,വൈത്തിരി തഹസിൽദാർ എന്നിവർ നടത്തിയ സംയുക്ത പരിശോനയിൽ ക്വാറിയുട310 മീറ്റർ ചുറ്റളവിൽ ഹൈ ഹസാർഡസ് സോണാണെന്നും 780 മീറ്റർ ചുറ്റളവിൽ ഓറഞ്ച് സോണാണെന്നും തഹസിൽദാർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്നു പുറമെ 2018 ൽ ക്വാറിയുടെ തൊട്ടടുത്ത് വലിയ മണ്ണിടിച്ചിൽ ഉണ്ടാവുകയു ലക്ഷക്കണക്കിനു രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തിട്ടുണ്ട്.
      ക്വാറി സ്ഥിതി ചെയ്യുന്നരണ്ടു വാർഡുകളിലെ പ്രത്യേക ഗ്രാമസഭകൾ ക്വാറിക്ക് ലൈസൻസ് നൽകരുതെന്ന് ഏകകണ്ഡമായി പ്രമേയം പാസ്സാക്കുകയും തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രമേയം പാസ്സാക്കുകയും ചെയ്ത ശേഷവും പഞ്ചായത്ത് സെക്രട്ടറി ഏകപക്ഷീയമായി ക്വാറിക്ക് ലൈസൻസ് നൽകി എന്ന പഞ്ചായത്തിന്റെ വാദം അവിശ്വസനീയമാണ്. ക്വാറി ഉടമ ഏർപ്പാടാക്കിയ ദുർബലനായ വക്കീലിനെ വച്ചാണ് ഹൈക്കോടതിയിൽ ആക്ഷൻ കമ്മറ്റിയുട കേസ്സിൽ പഞ്ചാത്ത് കൗണ്ടർ അഫിഡവിറ്റ് നൽകിയത്. പഞ്ചായത്തിന്റെയും ഗ്രാമസഭകളുടെയും പ്രമേയം അംഗീകരിക്കാത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി എടുക്കയോ പഞ്ചായത്തിന്റെ അധികാരം ഉപയോഗിച്ച് ലൈസൻസ് റദ്ദാക്കാൻ തുനിയുകയോ ചെയ്യാതെ ഡി.ഡി.എം.എ യെപ്പോലെ കള്ളക്കളി കളിക്കുകയാണ് മുപ്പൈ നാട് ഗ്രാമ പഞ്ചാത്തും. കടച്ചിക്കുന്ന് ക്വോറിക്ക് ലൈസൻസ് നൽകിയ അതേ നാടകം ആവർത്തിക്കുകയാണ്.
   ചെങ്കുത്തായതും നിരവധി വീടുകൾ നിലനിൽക്കുന്നതുമായ പ്രദേശത്തുള്ള നൂറുകണകിന്ന ജീവനും സ്വത്തിനും ഭീഷണിയായ വാളത്തൂർ ക്വാറിയുടെ അനുമതി റദ്ദാകാതെ നടക്കുന്ന കപടനാടകങ്ങൾ അവസാനിപ്പിക്കാൻ മുപ്പൈനാട് പഞ്ചായത്തും ഡി.ഡി.എം.എയും തയ്യാറകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. നിയമം ലംഗിച്ച് സമ്പാദിച്ച ലൈസൻസിന്റെ മറവിൽ ക്വാറി പ്രവർത്തിക്കാൻ അനുവക്കില്ല. എന്തു വില കൊടുത്തും അത് നേരിടും. ക്വാറി ഉടമയെയോ ജോലിക്കാരെയോ സ്ഥലത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.                
            ഡി.ഡി.എം.എയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് വയനാട് കലക്ട്രറ്റിമുൻപിൽ മാർച്ച് 2 വ്യാഴാഴ്ച്ച ബഹുജന ധർണ്ണ നടത്തുവാൻ ക്വാറി വിരുദ്ധ ആക്ഷൻ കമ്മറ്റി തീരുമാനിച്ചു.
         
എൻ. ബാദുഷ, തോമസ്സ് അമ്പലവയൽ , ബാബു മൈലമ്പാടി , റഹിം . സി.എം , വി.കെ. ഉമ്മർ , ഷാജി ലോറൻസ് പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *