August 26, 2026

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

0
IMG_20230311_194511.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയവും കൽപ്പറ്റയിലെ കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ചേർന്ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. പത്മപ്രഭാ ഗ്രന്ഥാലയത്തിലായിരുന്നു ക്യാമ്പ്. ജില്ലാ ഗവ. പ്ലീഡർ  അഡ്വ. പി. ജയപ്രമോദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻറ് ടി.വി. രവീന്ദ്രൻ അധ്യക്ഷനായി. ഡോ. കെ.പി. വിനോദ് ബാബു, ഡോ. ഡി.എസ്. ആര്യ, ഡോ. ജസ്ന സാലിഹ് എന്നിവർ രോഗികളെ പരിശോധിച്ചു.  
കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ  ഡോ. കെ.പി. വിനോദ് ബാബു, ഡോ. ജെറി വിനോദ് ബാബു, കെ. പ്രകാശൻ, എ.പി. വാസുദേവൻ നായർ, വി.കെ. സജികുമാർ, ഇ. ശേഖരൻ, സി. അബ്ദുൽസലാം, ഐ. ഉഷ, ലൂക്ക ഫ്രാൻസിസ്, ഷർലി സെബാസ്റ്റ്യൻ, പി. ഗോവിന്ദൻ, എം.എം. പൈലി എന്നിവർ സംസാരിച്ചു. സൗജന്യ രക്തപരിശോധനയും മരുന്നു വിതരണവും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *