March 29, 2024

തീവില തടയൂ; ജീവിക്കാൻ അനുവദിക്കൂ ; സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ

0
Eicp98h68170.jpg
കൽപ്പറ്റ: കോർപ്പറേറ്റ് കുമിളകൾ വികസിക്കുകയും തകരുകയും ചെയ്യുമ്പോൾ അതിന്റെ ഇടയിൽ ജീവിതം തള്ളിനീക്കാൻ പെടാപ്പാടുപെടുന്ന സാധാരണക്കാരായ കേരളീയരുടെ ചുമലിൽ പാചകവാതക വില വർദ്ധിപ്പിച്ചു കൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കാൻ മൽസരിക്കുകയാണെന്ന് സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ വയനാട് ജില്ലാ സെക്രട്ടറി കെ.വി. പ്രകാശൻ അഭിപ്രായപ്പെട്ടു.സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റിയുടെ 
നേതൃത്വത്തിൽ  പ്രതിഷേധ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവില തടയൂ ; ജീവിക്കാൻ അനുവദിക്കൂ എന്ന 
ആവശ്യമുന്നയിച്ചു കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഈ ജനവിരുദ്ധ നടപടിക്കെതിരെ മാർച്ച് 11 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനത്തിന്റെ ഭാഗമായി പ്രകടനങ്ങൾ , 
പോസ്റ്ററിംഗ് .യോഗങ്ങൾ, സയാഹ്ന ധർണകൾ എന്നിവസംഘടിപ്പിച്ച് വിലക്കയറ്റത്തിനെതിരെ കാമ്പെയിനുകൾ നടന്നു.
ജനങ്ങളെ ജീവിക്കാനനുവദിക്കാത്ത വിധം പാചകവാതകത്തിന് വീണ്ടും ഭീമമായിവില വർദ്ധിപ്പിച്ചിരിക്കുകയാണ്. ഗാർഹിക ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഗ്യാസിന് 50 രൂപയും വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഗ്യാസ് സിലിണ്ടറിന് 351 രൂപയുമാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. പാചകവാതക വില 1103 രൂപയാക്കി ഉയർത്തി സാധാരണ ജനങ്ങളുടെ മുതുകിൽ അമിതഭാരം കയറ്റിയപ്പോൾ അദാനി കമ്പനി അതിന്റെ ഓഹരി വിലയിൽ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. വിലക്കയറ്റത്തിൽ നിന്നും ഒരു സാധാരണക്കാരനെ പോലും വെ
റുതെ വിടരുത് എന്ന ഉദ്ദേശത്തോട് കൂടി സംസ്ഥാന സർക്കാർ ഇന്ധനവിലയിൽ ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ച് അതിന്റെ കോർപ്പറേറ്റ് സേവ നേ
രത്തെ വെളിപ്പെടുത്തിയിരുന്നു.  
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഇക്കഴിഞ്ഞ ജനുവരി മുതൽ ദിവസങ്ങളോളം താഴേക്ക് പൊയ്ക്കാണ്ടിരുന്ന ഓഹരി വില മെച്ചപ്പെടുത്തിയിരിക്കുന്നു. ഒരു വശത്ത് തന്റെ തീവ്രവലത് നയങ്ങളിലൂടെ കോർപ്പറേറ്റ് അനുകൂല പരിപാടികൾ അടിച്ചേൽപ്പിക്കുമ്പോൾ , മറുവശത്ത് വർഗ്ഗീയത ആളിക്കത്തിച്ച് തിരഞ്ഞെടുപ്പ് നേട്ടങ്ങളും കൈപ്പിടിയിലൊതുക്കുന്നു. പൊലീസും ജുഡീഷ്യറിയും ഉൾപ്പെടെയുള്ള സകല സർക്കാർ ഏജൻസികളെയും വരുതിയിൽ നിർത്തിക്കൊണ്ട് കോടതി വിധികളെ അട്ടിമറിക്കുന്ന നവഫാസിസ്റ്റ് പ്രയോഗങ്ങൾ നിർലജ്ജം നടപ്പാക്കിക്കൊണ്ടിരിക്കുന്നു. 
സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ, നിർഭയരായി റിപ്പോർട്ട് ചെയ്യുന്നത് പത്രപ്രവർത്തകരെ എന്നു വേണ്ട തങ്ങളുടെ ആജ്ഞാനുവർത്തികളല്ലാത്തവരെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചും ജീവിതത്തിൽ നിന്ന് തന്നെ പറഞ്ഞയച്ചും സ്വേച്ഛാധികാരം ഭീബത്സമായ രീതിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ആജ്ഞാനുവർത്തികളായവർക്ക് പ്രതിഫലമായി ഉയർന്ന സ്ഥാനങ്ങൾ നൽകി ജനങ്ങളെയും നിയമവ്യവസ്ഥയെത്തന്നെയും വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിലേക്ക് അതിശീഘ്രം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സംഘപരിവാർശക്തികൾക്കെതിരെ രാജ്യത്തെ മുഴുവൻ പുരോഗമന ജനാധിപത്യ ശക്തികളും ഐക്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കൽപ്പറ്റ ഏരിയ സെക്രട്ടറി എം.കെ.ഷിബു സ്വാഗതമാശംസിച്ചു. ടി.യു.സി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ജി മനോഹരൻ അദ്ധ്യക്ഷനായിരുന്നു. മാനന്തവാടി ഏരിയ സെക്രട്ടറി കെ.ആർ. അശോകൻ നന്ദി പറഞ്ഞു. കെ.നസീറുദ്ധീൻ, ഇ.ശങ്കരൻ, പി.പി. സന്തോഷ്, കെ.അജിത തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *