വേനൽ ചൂടിൽ കാർഷിക വിളകൾ കരിയുന്നു; കർഷകർ പ്രതിസന്ധിയിൽ

കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിത്രമൂല പ്രദേശത്തെ ഭൂരിഭാഗം കാർഷിക വിളകളും വേനൽചൂടിൽ കരിഞ്ഞു തുടങ്ങി. കാപ്പി, കുരുമുളക്, വാഴ തുടങ്ങിയ വിളകളാണ് നശിക്കുന്നത്.
കാപ്പിയും കുരുമുളകും ചെടികളുടെ ഇലകൾ കരിഞ്ഞു നശിക്കുന്നതോടൊപ്പം കവുങ്ങും നശിക്കുന്നത് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. മഴ നേരത്തെ എത്താത്തതും വേനൽ ചൂടിൽ കൃഷികൾ ഇത്തരത്തിൽ നശിക്കുന്നതും കർഷകരെ കൂടുതൽ ദുരിതത്തിലാക്കുകയാണ്.കൃഷി നശിച്ചവർക്കു എത്രയും വേഗം സർക്കാർ സഹായം ലഭ്യമാക്കിയില്ലെങ്കിൽ സ്ഥിതി കൂടുതൽ ദാരുണമാകുമെന്ന് കർഷകർ പറഞ്ഞു.



Leave a Reply