September 18, 2026

ഷാജി കൊല്ലപ്പള്ളി സഹായ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്

0
IMG_20230320_142350.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ഇരു വ്യക്കകളും തകരാറിലായ ഷാജി കൊല്ലപ്പള്ളിയെ സഹായിക്കുന്നതിന് വേണ്ടി യൂത്ത് കോൺഗ്രസ് പയ്യംമ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സോഫ്റ്റ്‌ ബോൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെൻ്റിൽ ഇരുപതോളം ടീമുകൾ പങ്കെടുത്തു.മേരി മാത കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന ടൂർണമെന്റിൽ ഡി.സി.സി. പ്രിസിഡൻ്റ് എൻ. ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് പ്രിയേഷ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് ബൈജു പുത്തൻ പുരക്കൽ മുഖ്യ പ്രഭാഷണം നടത്തി. ശുശോബ് ചെറുകുമ്പം, ജിബിൻ മാമ്പള്ളി, വൈശാഖ് ഉനെയ്സ്, ഷറഫലി, ആൾട്രിൻ, റോയ്, ധനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *