വള്ളിയൂർക്കാവ് ഉത്സവ നഗരിയിൽ തീവെട്ടിക്കൊള്ള

മാനന്തവാടി :വയനാടിന്റെ ദേശീയ മഹോത്സവമായ വള്ളിയൂർക്കാവ് ഉത്സവ നഗരിയിലെത്തിയാൽ സാധാരണക്കാരൻ്റെ പോക്കറ്റ് കാലിയാകുന്ന അമിത വില.ഭക്ഷ്യസാധനങ്ങൾ ,വിനോദോപാദികൾ, ഷോപ്പിംഗ് സെൻ്ററുകൾ, എക്സിബിഷൻ എന്നിവടങ്ങളിൽ മുൻ വർഷത്തെക്കാൾ ഇരട്ടി നിരക്കാണ്. ഉൽസവ നഗരിയുടെ ലേലം മുൻ വർഷത്തെക്കാൾ ഇരട്ടി വിലക്ക് പോയതിനാൽ കച്ചവടക്കാർക്കും വില വർധിപ്പിക്കേണ്ടി വന്നുവെന്നാണ് പറയുന്നത്. ഇതിനെതിരെ യുവ മോർച്ച രംഗത്ത് വന്നിട്ടുണ്ട്.
വള്ളിയൂർക്കാവിൽ എത്തുന്ന സാധാരണക്കാരും ആദിവാസികളും വളരെ പ്രയാസമായിരുന്നു ഒരു കോടി രൂപയ്ക്ക് മുകളിൽ ചന്ത ലേലം പോയി എന്ന് ആഹ്ലാദിക്കുമ്പോൾ പാവപ്പെട്ടവൻറെ പോക്കറ്റിൽ നിന്നാണ് ഈ പണം പോകുന്നത് അന്നന്നു കൂലിപ്പണിയെടുത്ത് ഉത്സവത്തിന് വരുന്നവർക്ക് ഇത് വളരെ പ്രയാസപ്പെടുകയും നിരാശരായി മടങ്ങേണ്ടി വരുന്നതായി കാണുന്നു. കഴിഞ്ഞ ഉത്സവ സമയത്ത് അതേ തുക ഈടാക്കി സാധാരണക്കാർക്കും ആദിവാസികൾക്കും ഉപകാരപ്രദമായ രീതിയിൽ നടത്തണമെന്ന് അല്ലാത്തപക്ഷം പക്ഷവുമായി മുന്നോട്ടു പോകുമെന്നും യുവമോർച്ച മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശരത്കുമാർ കെ ,യുവമോർച്ച മാനന്തവാടി മണ്ഡലംഅഖിൽ കണിയാരം, ജനറൽ സെക്രട്ടറി വിഷ്ണുരാജ്, ജയൻ കെ. കെ. , മധു ഐ സി എന്നിവർ സംസാരിച്ചു.



Leave a Reply