June 28, 2026

സമ്മോഹനം 2023; ഭിന്നശേഷി കലോത്സവം നടത്തി

0
eiGICEO79204.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ വച്ച് നടന്ന ഭിന്നശേഷി കലോത്സവം 'സമ്മോഹനം 2023 ' ഒ.കെ. ജോണി ഉദ്ഘാടനം നിർവ്വഹിച്ചു. ഭിന്നശേഷി കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന ഇത്തരം പരിപാടികൾ ശ്ലാഘനീയമാണെന്നും ഒരു മനുഷ്യനും പൂർണ്ണരല്ലായെന്നും ഒരർത്ഥത്തിൽ നാമെല്ലാവരും ഭിന്നമായ ശേഷികൾ ഉള്ളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അസൈനാർ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ കൃഷ്ണപ്രിയ മുഖ്യ സന്ദേശം നല്കി. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹഫ്സത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് 'പ്രസിഡൻ്റ് അമ്പിളി സുധി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എടയ്ക്കൽ മോഹനൻ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ശശി, ആരോഗ്യ വിദ്യാഭാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് ബി. നായർ, ബ്ലോക്ക് മെമ്പർ ഗ്ലാഡിസ് സ്കറിയ, ബി.ഡി.ഒ. സജീഷ് കെ എസ്, സി ഡി പി ഒ. കാർത്തിക, അന്ന തോമസ് എന്നിവർ സംസാരിച്ചു. മീനങ്ങാടി, അമ്പലവയൽ, നെന്മേനി, നൂൽപ്പുഴ പഞ്ചായത്തുകളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എൽദോ പോത്തുകെട്ടി, സുബൈർ വയനാട് എന്നിവരുടെ കലാവിരുന്നും പരിപാടിയിൽ അവരതിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *