തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കണം; എ.ഐ.ടി.യു.സി കൂട്ട സത്യാഗ്രഹം നടത്തി
മേപ്പാടി: തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് തോട്ടം തൊഴിലാളി യൂണിയൻ (എഐടിയുസി) നേതൃത്വത്തില്‍ കൂട്ട സത്യാഗ്രഹം നടത്തി. കേരളത്തിലെ തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കേണ്ട കാലാവധി 2022 ഡിസംബറിൽ അവസാനിച്ച് 15 മാസം പിന്നിട്ടിട്ടും തോട്ടം ഉടമകൾ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് മേപ്പാടിയിൽ കൂട്ട സത്യാഗ്രഹം നടത്തിയത്. സംസ്ഥാന സെക്രട്ടറി പി കെ. മൂർത്തി ഉദ്ഘാടനം ചെയ്തു. എ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി എസ് സ്റ്റാൻലി, വി യൂസഫ്, എ പ്രശാന്തൻ, പി ബിന്ദു, പി ഗിരീഷ് പ്രസംഗിച്ചു. പി പവിത്രൻ, എ അസീസ്, സി എം ലത്തിഫ്, പി സുബൈർ, കെ സുദേവൻ എന്നിവർ നേതൃത്വം നൽകി.






Leave a Reply