തൊഴിലാളി ഉന്മൂലന ശ്രമങ്ങള്‍ക്കെതിരെ മറ്റൊരു ചിക്കാഗോ സമരം അനിവാര്യം : പി.പി ആലി
കല്‍പ്പറ്റ: തൊഴില്‍ നിയമങ്ങള്‍ അട്ടിമറിച്ചും കുത്തക മുതലാളിമാര്‍ക്ക് ഒത്താശ ചെയ്തുകൊണ്ട് തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാതാക്കുന്ന കരി നിയമങ്ങള്‍ സൃഷ്ടിച്ചും തൊഴിലാളികളെ ഉന്മൂലനം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ ചിക്കാഗോയില്‍ നടന്നതുപോലുള്ള ഒരു അവകാശ സമര പോരാട്ടത്തിന് തൊഴിലാളികള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി.മെയ്ദിനത്തോടനുബന്ധിച്ച് ഐഎന്‍ടിയുസി കല്‍പ്പറ്റ റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മേയ്ദിനറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വ്വ തൊഴില്‍ മേഖലകളും പ്രതിസന്ധിയിലാണ്. സംഘടിത അസംഘടിത മേഖലയിലെല്ലാം അട്ടിമറി ഭീഷണി നേരിടുന്നു . കാലങ്ങളായി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തിയിരുന്ന തൊഴില്‍ നിയമങ്ങള്‍ എല്ലാം അട്ടിമറിച്ച് തൊഴിലാളി വിരുദ്ധ നിലപാടുകളുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് പോകുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.റീജിയണല്‍ പ്രസിഡണ്ട് മോഹന്‍ദാസ് കോട്ടക്കൊല്ലി അധ്യക്ഷന്‍ ആയിരുന്നു. ബി സുരേഷ് ബാബു,സി ജയപ്രസാദ്, സി കെ ജിതേഷ്, താരിഖ് കടവന്‍, ഡിന്റോ ജോസ്,കെ ശശികുമാര്‍, ആര്‍ ഉണ്ണികൃഷ്ണന്‍, ഗിരീഷ് കല്‍പ്പറ്റ, ഒ. ഭാസ്‌കരന്‍, നജീബ് പിണങ്ങോട്,കെ കെ രാജേന്ദ്രന്‍, പി വിനോദ് കുമാര്‍,കെ അജിത,ഹര്‍ഷല്‍ കോണാടന്‍ എന്നിവര്‍ പ്രസംഗിച്ചു,






Leave a Reply