November 8, 2026

ദേവസ്യയുടെ കുടുംബത്തെ കഴിയുന്ന രീതിയിൽ സഹായിക്കും : മന്ത്രി പി പ്രസാദ്

0
IMG_20230509_114822.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട്: കടബാധ്യത മൂലം വിഷം കഴിച്ച് ആത്മഹത്യക്ക് ചെയ്ത ചെന്നലോട് പുത്തന്‍പുരയില്‍ ദേവസ്യയുടെ വീട് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി കാര്യങ്ങള്‍ വിശദമായി തിരക്കി. സര്‍ക്കാരുമായി ആലോചിച്ച് കുടുംബത്തെ കഴിയാവുന്ന രീതിയിലൊക്കെ സഹായിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പം സി പി ഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു, ജില്ലാ കമ്മറ്റി അംഗം ഷിബു പോള്‍, തുടങ്ങിയവരും ഉണ്ടായിരുന്നു.കര്‍ഷകന്‍ എന്നതിന് പുറമേ മികച്ച പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ദേവസ്യ സിപിഐ തരിയോട് ലോക്കല്‍ കമ്മിറ്റി അംഗവും കിസാന്‍ സഭാ നേതാവുമായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *