April 30, 2024

കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കായികമേള : ഊർജ്ജ 2023 സമാപിച്ചു

0
Img 20230509 141641.jpg
മാനന്തവാടി : മാനന്തവാടി രൂപതയിലെ യുവജനങ്ങൾക്കായി കെ.സി.വൈ.എം മാനന്തവാടി രൂപത സംഘടിപ്പിച്ച കായികമേള, ഊർജ്ജ 2023 സമാപിച്ചു. മേളയുടെ ഭാഗമായ ഗെയിംസ് മത്സരങ്ങൾ മാനന്തവാടി മേരി മാതാ ആർട്സ് ആന്റ് സയൻസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു. വുമൺസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് താരം മിന്നു മണി ഗെയിംസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മേരി മാതാ ആർട്സ് ആന്റ് സയൻസ് കോളേജ് മാനേജർ ഫാ. സിബിച്ചൻ ചെലയ്ക്കപള്ളി, കെ.സി.വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, മാനന്തവാടി രൂപതയിൽ കെ.സി.വൈ.എം പ്രസ്ഥാനത്തിന് പുനരാരംഭം കുറിച്ച, പരേതനായ ഫാദർ തോമസ് ഒറ്റപ്ലാക്കലിന് അനുശോചനങ്ങൾ അർപ്പിച്ചുകൊണ്ടാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. കെ.സി.വൈ.എം മാനന്തവാടി രൂപത ട്രഷററും കായിക അധ്യാപകനുമായ ശ്രീ.ബിബിൻ പിലാപ്പിള്ളിൽ, കെ.സി.വൈ.എം മാനന്തവാടി രൂപത സെക്രട്ടറിയേറ്റ്, രൂപത സിൻഡിക്കേറ്റ്, സ്റ്റേറ്റ് സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. അഞ്ഞൂറിലധികം യുവജനങ്ങൾ കായികമേളയുടെ ഭാഗമായി. ആവേശകരമായ കായിക മാമ്മാങ്കത്തിൽ ദ്വാരക മേഖല ഓവറോൾ കിരീടം സ്വന്തമാക്കി. മുള്ളൻകൊല്ലി മേഖല രണ്ടാം സ്ഥാനവും, നടവയൽ മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നേരത്തെ, ഏപ്രിൽ 21ന് മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിൽ വച്ച് അത്‌ലറ്റിക്സ് മത്സരങ്ങൾ നടത്തപ്പെട്ടിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *