June 26, 2026

ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

0
IMG_20230510_165601.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ദേശീയ ഗുസ്തി താരങ്ങളെ  ഫെഡറഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗ് ലൈംഗിക ചൂഷണം നടത്തിയതിനെതിരെ ഡല്‍ഹി ജന്ദര്‍ മന്തറില്‍ സമരം നടത്തി വന്നിരുന്ന ദേശീയ ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, മലപ്പുറം താനൂരില്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും മഹിള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കല്‍പ്പറ്റ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ പരിപാടി മഹിള കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും, ഡി സി സി ജനറല്‍ സെക്രട്ടറിയുമായ ചിന്നമ്മ ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി .പുഷ്പലത മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ഗ്ലാഡിസ് ചെറിയാന്‍,ബീന ജോസ്, മേഴ്‌സി സാബു, ഗിരിജ മോഹന്‍ദാസ്, ലൗലി ഷാജു, ഷേര്‍ളി സെബാസ്റ്റ്യന്‍, ഐ.ബി മൃണാളിനി, കെ അജിത , സി.പി  ശാലിനി   എന്നിവര്‍ സംസാരിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *