June 27, 2026

സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു

0
IMG_20230528_101022.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷനും, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് മേപ്പാടിയും ചേര്‍ന്ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കൗമാക്കാരായ കുട്ടികളുടെ ഉന്നമനം ലക്ഷ്യം വെച്ച് കുട്ടികള്‍ക്ക് വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ വിദ്യാഭ്യാസത്തെ കുറിച്ചുള്ള (ഹെല്‍ത്ത് എഡ്യൂക്കേഷന്‍) ബോധവത്കരണ പരിപാടിയും പനവല്ലി ഗവ. എല്‍.പി സ്‌കൂളില്‍ നടത്തി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍ സുശീല അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫെസര്‍ ലാല്‍, ടി. മധു, മാജിക് ബസ് ക്ലസ്റ്റര്‍ മാനേജര്‍ കെ.വി വിദ്യ, ടി.എം.ഒ മുഹമ്മദ് മുസ്തഫ, ഇ. ആതിര എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *